Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2024 1:44 PM GMT Updated On
date_range 15 April 2024 1:44 PM GMTമലയാളം ഹിന്ദിയെക്കാൾ താഴെയാണെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നു -രാഹുൽ ഗാന്ധി
text_fieldsbookmark_border
സുൽത്താൻ ബത്തേരി: ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്ന മോദിയുടെ മുദ്രാവാക്യം നാടിന് ചേർന്നതല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുൽത്താൻ ബത്തേരിയിൽ നടത്തിയ വമ്പൻ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നേതാവ് മതിയെന്ന ചിന്ത യുവാക്കളോടുള്ള വെല്ലുവിളിയാണ്. മലയാളം ഹിന്ദിയെക്കാൾ താഴെയാണെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നെന്നും രാഹുൽ പറഞ്ഞു.
സുൽത്താൻ ബത്തേരിയിൽ വമ്പൻ റോഡ് ഷോയോട് കൂടിയാണ് വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി കൂടിയായ രാഹുൽ ഗാന്ധി പ്രചാരണത്തിന് തുടക്കമിട്ടത്. പാർട്ടി കൊടികൾ ഒഴിവാക്കി പ്ലക്കാർഡുകളുമായാണ് ഇക്കുറിയും പ്രവർത്തകരെത്തിയത്. ചൊവ്വാഴ്ചയും രാഹുൽ വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story