കണ്ണൂരിൽ കൂടുതൽ വിമാന സർവിസിന് ശ്രമം തുടരും –മുഖ്യമന്ത്രി
text_fieldsകണ്ണൂർ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദേശ കമ്പനികള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വിസുകള്‍ക്ക് വേണ്ടിയുള്ള ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ കാര്‍ഗോ കോംപ്ലക്സ് ഉദ്ഘാടനം ഓണ്‍ലൈനിൽ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് ഏറ്റവും കൂടുതല്‍ തകര്‍ത്ത മേഖലയാണ് വ്യോമയാന രംഗം. കണ്ണൂര്‍ വിമാനത്താവളത്തിന് ഇത് പരീക്ഷണകാലം ആയിരുന്നു. ഇച്ഛാശക്തിയോടെയും കൂട്ടുത്തരവാദിത്തത്തോടെയുമുള്ള പ്രവര്‍ത്തനം കൊണ്ട് അതിനെ നേരിടാനായി. വിദേശ കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വിസിന് അനുമതി വേണമെന്ന ആവശ്യത്തില്‍ അനുകൂല സമീപനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി, കേന്ദ്ര വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിങ് പുരിയോട് ആവശ്യപ്പെട്ടു.
കേന്ദ്ര വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിങ് പുരി മുഖ്യാതിഥിയായി. മന്ത്രി ഇ.പി. ജയരാജന് അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ചു. വിമാനത്താവളത്തില്‍ പുതുതായി ആരംഭിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിെൻറ ഉദ്ഘാടനം കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി. തുളസീദാസ് നിര്‍വഹിച്ചു. 1200 ചതുരശ്ര മീറ്ററാണ് കാര്‍ഗോ കോംപ്ലക്സിെൻറ വിസ്തീര്‍ണം. 12,000 മെട്രിക് ടണ്‍ ചരക്ക് നീക്കത്തിന് ശേഷിയുള്ളതാണിത്. ആദ്യ കാര്‍ഗോ ഇന്‍ഡിഗോ എയര്‍ലൈന്‍സിനാണ്.
5,800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 55,000 മെട്രിക് ടണ്‍ ചരക്ക് നീക്കത്തിനു സാധിക്കുന്ന കാര്‍ഗോ കോംപ്ലക്സിെൻറ നിര്‍മാണം നടന്നുവരുകയാണ്. ഇത് പൂര്‍ണമായും അന്താരാഷ്ട്ര ചരക്ക് നീക്കത്തിനായിരിക്കും ഉപയോഗിക്കുക. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, എ.കെ. ശശീന്ദ്രന്, കെ.കെ. ശൈലജ, എം.പിമാരായ കെ. സുധാകരന്, കെ.കെ. രാഗേഷ്, മട്ടന്നൂര്‍ നഗരസഭ ചെയര്പേഴ്സൻ അനിത വേണു, വൈസ് ചെയര്മാന് പി. പുരുഷോത്തമന്, കീഴല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.