ബലി പെരുന്നാൾ: പി.എസ്.സി പരീക്ഷകൾ മാറ്റും
text_fieldsതിരുവനന്തപുരം: ബലി പെരുന്നാൾ ജൂൺ 29ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്നേ ദിവസം നിശ്ചയിച്ച പരീക്ഷകൾ പി.എസ്.സി മാറ്റിവെക്കും. ആയിരക്കണക്കിന് ഉദ്യോഗാർഥികൾ അപേക്ഷകരായ സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡിലെ അസിസ്റ്റന്റ് സയന്റിസ്റ്റ് തസ്തികയിലേക്കും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ ഡമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് രണ്ട് തസ്തികയിലേക്കുമാണ് 29ന് രാവിലെ 7.15 മുതൽ 9.15 വരെ ഒന്നരമണിക്കൂർ ഒ.എം.ആർ പരീക്ഷ നിശ്ചയിച്ചിരുന്നത്.
സർക്കാർ കലണ്ടർ പ്രകാരം ജൂൺ 28നായിരുന്നു പെരുന്നാൾ അവധി. ഇതിന്റെ അടിസ്ഥാനത്തിലാണ് 29ന് പരീക്ഷ ഷെഡ്യൂൾ ചെയ്തത്. ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ 29ലെ പരീക്ഷകൾ മാറ്റിവെക്കാൻ തിങ്കളാഴ്ച ചേർന്ന കമീഷൻ തീരുമാനിച്ചു. ഉത്തരവ് ഇന്നിറങ്ങുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.