ബലി പെരുന്നാൾ ഇളവുകൾ ഇന്ന് മുതൽ; വാരാന്ത്യ ലോക്ഡൗണില്ല
text_fieldsതിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ കുടുതൽ ഇളവുകൾ. ഇന്ന് വാരാന്ത്യ ലോക്ഡൗണിൽ ഇളവുകളുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വർണക്കട എന്നിവയും ഇന്ന് തുറക്കും. രാത്രി എട്ടു വരെയാണ് ഈ കടകൾ പ്രവര്‍ത്തിക്കാം.
പെരുന്നാളിനോട് അനുബന്ധിച്ച് ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് വാരാന്ത്യ ലോക്ഡൗണില്‍ ഞായറാഴ്ച ഇളവ് നൽകിയത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം തിങ്കളാഴ്ച സംസ്ഥാനത്ത് എല്ലാ കടകളും തുറക്കാം. അതിതീവ്ര വ്യാപനമുള്ള ഡി മേഖലയിലും ഇൗ ഇളവ് ബാധകമാണ്. ഇവിടങ്ങളിൽ നിലവിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രമേ തുറക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാൽ, ബക്രീദ് കണക്കിലെടുത്ത് എല്ലാ കടകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എ, ബി, സി മേഖലകളിൽ ഞായർമുതൽ ചൊവ്വവരെ കട തുറക്കാൻ നേരത്തേ അനുമതി നൽകിയിരുന്നു. ബക്രീദിന് കുറഞ്ഞത് 40 പേർക്കെങ്കിലും പള്ളികളിൽ പ്രാർഥന നടത്തുന്നതിനുള്ള അനുമതി നൽകണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അതുകൂടി പരിഗണിച്ചാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിദഗ്ധസമിതി യോഗമാണ് തീരുമാനങ്ങളെടുത്തത്. അതേസമയം മദ്യശാലകൾ ഇന്ന് തുറക്കില്ല. സർക്കാർ വിജ്ഞാപനത്തിൽ മദ്യശാലകള്‍ക്ക് ഇളവ് ഇല്ലാത്തതിനാലാണ് തീരുമാനം.
എത്ര പരിമിതമായാലും ലോക്ഡൗൺ വലിയ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഗൗരവതരമായ സാഹചര്യം മറികടക്കാന്‍ നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ. നിലവിലുള്ള നിയന്ത്രണങ്ങള്‍കൊണ്ടാണ് രോഗവ്യാപനം ഈ തോതില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നവരെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.