Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസപ്പിറ കണ്ടു;...

മാസപ്പിറ കണ്ടു; കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ

text_fields
bookmark_border
Eid al-Fitr 2024
cancel
camera_alt

ആത്മസമർപ്പണത്തിന്റെ ദിനരാത്രങ്ങളിലൂടെ ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിനുശേഷം ഈദുൽ ഫിത്ർ ആഘോഷത്തിലേക്ക്. പേരക്കുട്ടികൾക്കൊപ്പം പെരുന്നാൾ സന്തോഷം പങ്കുവെക്കുന്ന വല്യുമ്മ ഫോട്ടോ -ബിമൽ തമ്പി

കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ബുധനാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി തുടങ്ങിയവർ അറിയിച്ചു.

പ്രാർഥനാനിര്‍ഭരമായി പെരുന്നാള്‍ ആഘോഷിക്കുക -സാദിഖലി തങ്ങള്‍

കോ​ഴി​ക്കോ​ട്: നാഥനായി സർവവും ത്യജിച്ച് സ്ഫുടം ചെയ്‌തെടുത്ത മനസ്സും ശരീരവുമായി ആത്മനിര്‍വൃതിയുടെ പെരുന്നാള്‍ ആഘോഷം വരുംകാല ജീവിതത്തിലേക്കുള്ള കരുതലും ഊർജവുമാവണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പെരുന്നാള്‍ പ്രാര്‍ഥനാനിര്‍ഭരമായി ആചരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

കുടിവെള്ളത്തിന് പ്രയാസപ്പെടുന്നവരെയും ഫലസ്തീനില്‍ നരകയാതന അനുഭവിക്കുന്നവരെയും ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ഫലസ്തീനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് പുണ്യദിനങ്ങളില്‍പോലും നരഹത്യക്കിരയാവുന്ന പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളായ മനുഷ്യര്‍ക്കായി പ്രാർഥിക്കുകയും പീഡിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വേണം. സയണിസത്തിന്റെ വംശഹത്യമുനമ്പായി ഗസ്സയില്‍ നിന്നുള്ള ദുതിക്കാഴ്ചകള്‍ക്ക് അറുതി ഉണ്ടായേ മതിയാവൂ. ആഘോഷ ദിനത്തിലും പ്രാർഥനാ പൂര്‍വം അവരോട് ഐക്യപ്പെടാനുള്ള ബാധ്യത നമുക്കുണ്ടെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

വിശുദ്ധിയുടെ വിളംബരവും വംശീയതക്കെതിരായ സമരാഹ്വാനവും -പി. മുജീബ് റഹ്‌മാൻ

കോ​ഴി​ക്കോ​ട്: ആ​ഗോ​ള ത​ല​ത്തി​ല്‍ വ്യാ​പ​ക​മാ​കു​ന്ന വം​ശീ​യ​ത​ക്കെ​തി​രെ സ​മ​രം ചെ​യ്യാ​നു​ള്ള ആ​ഹ്വാ​ന​മാ​ണ് ചെ​റി​യ പെ​രു​ന്നാ​ള്‍ ന​ല്‍കു​ന്ന​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് കേ​ര​ള അ​മീ​ര്‍ പി. ​മു​ജീ​ബ് റ​ഹ്‌​മാ​ന്‍. ഒ​രു​മാ​സം നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ ജീ​വി​ത​വി​ശു​ദ്ധി കൈ​വ​രി​ച്ച​തി​ന്റെ ആ​ഹ്ലാ​ദ​മാ​ണ് ചെ​റി​യ പെ​രു​ന്നാ​ള്‍. വ്യ​ക്തി​യു​ടെ സം​സ്‌​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ന​ല്ല ലോ​ക​ത്തെ കെ​ട്ടി​പ്പ​ടു​ക്കാ​നാ​വു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് അ​ത് ന​ൽ​കു​ന്ന​ത്.

പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ലെ ദൈ​വ​ത്തെ മ​ഹ​ത്വ​പ്പെ​ടു​ത്തു​ന്ന ത​ക്ബീ​ര്‍ മ​നു​ഷ്യ​സ​മ​ത്വ​ത്തെ​യും സ​മാ​ധാ​ന​ത്തെ​യു​മാ​ണ് ഉ​ദ്‌​ഘോ​ഷി​ക്കു​ന്ന​ത്. ദൈ​വ​ത്തി​ന്റെ സൃ​ഷ്ടി​ക​ളെ​ന്ന നി​ല​ക്ക് ദേ​ശ, ഭാ​ഷ, വ​ര്‍ണ, വ​ര്‍ഗ, ജാ​തി മ​ത​ഭേ​ദ​ങ്ങ​ള്‍ക്ക​തീ​ത​മാ​യി ലോ​ക​ത്തു​ള്ള മ​നു​ഷ്യ​രെ​ല്ലാം തു​ല്യ​രാ​ണെ​ന്നും അ​വ​രെ വി​ധേ​യ​പ്പെ​ടു​ത്താ​ന്‍ ആ​ര്‍ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നു​മു​ള്ള പ്ര​ഖ്യാ​പ​ന​മാ​ണ് ത​ക്ബീ​റു​ക​ള്‍ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ​ദു​ല്‍ ഫി​ത്‌​റി​ലെ നി​ര്‍ബ​ന്ധ​ദാ​ന​മാ​യ സ​കാ​ത്തു​ല്‍ ഫി​ത്‌​ർ സു​ഭി​ക്ഷ​വും ദാ​രി​ദ്ര്യ​മു​ക്ത​വു​മാ​യ മ​നു​ഷ്യ​രാ​ശി​യെ​യാ​ണ് പ്ര​ത്യാ​ശി​ക്കു​ന്ന​ത്. എ​ല്ലാ​വ​ര്‍ക്കും ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്ന മു​ജീ​ബ്‌ റ​ഹ്‌​മാ​ൻ ഗ​സ്സ​യി​ലെ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ര്‍ക്ക് വേ​ണ്ടി​യും വി​മോ​ച​ന​പ്പോ​രാ​ളി​ക​ള്‍ക്ക് വേ​ണ്ടി​യും ഐ​ക്യ​ദാ​ര്‍ഢ്യ​പ്പെ​ടാ​നും അ​വ​ര്‍ക്ക് വേ​ണ്ടി പ്രാ​ര്‍ഥി​ക്കാ​നും നി​ര്‍ദേ​ശി​ച്ചു.

വ്രതവെളിച്ചം ജീവിതത്തിലൂടെ പ്രസരിപ്പിക്കുക -കെ.എൻ.എം

കോ​ഴി​ക്കോ​ട്: വ്ര​ത നാ​ളു​ക​ൾ സ​മ്മാ​നി​ച്ച വി​ശ്വാ​സ​ത്തി​ന്റെ തെ​ളി​ച്ചം ജീ​വി​ത​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ലേ​ക്ക് പ്ര​സ​രി​പ്പി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് കെ.​എ​ൻ.​എം പ്ര​സി​ഡ​ന്റ് ടി.​പി. അ​ബ്ദു​ല്ല കോ​യ മ​ദ​നി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​ഹ​മ്മ​ദ് മ​ദ​നി​യും ഈ​ദ് സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു​വേ​ണ്ടി ഈ​ദ് ഗാ​ഹു​ക​ളി​ൽ പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സമര്‍പ്പണത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കുക -വിസ്ഡം

കോ​ഴി​ക്കോ​ട്: റ​മ​ദാ​നി​ല്‍ നേ​ടി​യെ​ടു​ത്ത സ​മ​ര്‍പ്പ​ണ​ത്തി​ന്റെ​യും സ​ഹ​ന​ത്തി​ന്റെ​യും സ​ന്ദേ​ശം ഉ​ള്‍ക്കൊ​ണ്ട് ജീ​വി​ത​ത്തെ ക്ര​മ​പ്പെ​ടു​ത്താ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന് വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പി.​എ​ന്‍. അ​ബ്ദു​ല്‍ ല​ത്തീ​ഫ് മ​ദ​നി​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്‌​റ​ഫും ഈ​ദ് സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

വി​ശ്വാ​സ വി​മ​ലീ​ക​ര​ണ​വും, സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ലെ സൂ​ക്ഷ്മ​ത​യും റ​മ​ദാ​നി​ലൂ​ടെ നേ​ടി​യെ​ടു​ക്കാ​ന്‍ പ​രി​ശ്ര​മി​ച്ച​വ​രാ​ണ് വി​ശ്വാ​സി സ​മൂ​ഹം. ആ​ഘോ​ഷ​വും ആ​രാ​ധ​നാ ക​ർ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ണു​ന്ന മ​ത​മാ​ണ് ഇ​സ്‌​ലാം എ​ന്നി​രി​ക്കെ വി​ശ്വാ​സ​ത്തി​നും സാ​മൂ​ഹി​ക കെ​ട്ടു​റ​പ്പി​നും ഭം​ഗം വ​രു​ന്ന രീ​തി ആ​ഘോ​ഷ​വേ​ള​യി​ല്‍ അ​നു​ക​രി​ക്ക​രു​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2024Eid ul Fitr 2024
News Summary - Eid al-Fitr 2024
Next Story