ഏക സിവിൽ കോഡ് വിശ്വാസികൾക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് പാളയം ഇമാം
text_fieldsതിരുവനന്തപുരം: ഏക സിവില്‍ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. ഏക സിവില്‍കോഡ് ഭരണഘടനക്ക് എതിരാണ്. സിവില്‍ കോഡ് സംബന്ധിച്ച ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉചിതമല്ല. ഏക സിവിൽ കോഡിനെ ഒരുമിച്ച് നിന്ന് എതിർക്കണം. ഇത് നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും സുഹൈബ് മൗലവി പറഞ്ഞു.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധ്രുവീകരണ രാഷ്ട്രീയം നാടിന്‍റെ സമാധാനം തകർക്കുമെന്നാണ് മണിപ്പൂർ തെളിയിക്കുന്നതെന്നും ഇമാം പറഞ്ഞു. കേരള സ്റ്റോറി തെറ്റിദ്ധരിപ്പിക്കുന്ന സിനിമയാണ്. സ്നേഹവും സാഹോദര്യവും തകർക്കാനേ സിനിമ സഹായിക്കൂ.ഒരു മതത്തെയും സംസ്ഥാനത്തെയും അപമാനിക്കാൻ മാത്രമേ ഇത് ഉപകരിക്കൂവെന്നും പാളയം ഇമാം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.