പെരുന്നാൾ ആഘോഷിച്ച വിദ്യാർത്ഥികൾക്ക് മർദ്ദനം; വിദ്യാർഥിനികൾക്ക് അസഭ്യവർഷം
text_fieldsമംഗളൂരു: ബലിപെരുന്നാൾ ദിനത്തിൽ സഹപാഠിയുടെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർഥികളെ സംഘ്പരിവാർ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചു. കൂടെയുണ്ടായിരുന്ന വിദ്യാർഥിനികൾക്കുനേരെ അസഭ്യം ചൊരിഞ്ഞ് അപമാനിച്ചു.സംഭവത്തിൽ സ്വമേധയ കേസ്സെടുത്ത പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു.
പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റെഞ്ച നട്പള്ളിയിലാണ് അക്രമം.നെട്പാടിയിലെ അബ്ദുൽ ശമീറിന്റെ വീട്ടിലാണ് ആൺകുട്ടികളും പെൺകുട്ടികളുമുൾപ്പെടെ നാല് സഹപാഠികൾ എത്തിയത്.മംഗളൂരുവിൽ നിന്ന് ബസ് കയറി റെഞ്ചയിൽ ഇറങ്ങി നട്പാടിയിലേക്ക് ഓട്ടോറിക്ഷ പിടിക്കുകയായിരുന്നു.ശമീറിന്റെ വീടിന് പരിസരത്ത് ഓട്ടോനിറത്തിച്ചതോടെ ഡ്രൈഉവർ റുക്മ മറ്റൊരു സമുദായത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്ത് കൂടുതൽ ഓട്ടോ ഡ്രൈവർമാരെ മൊബൈൽ ഫോണിൽ വിളിച്ചുവരുത്തി ആൺകുട്ടികളെ മർദ്ദിക്കുകയും പെൺകുട്ടികളെ തെറിവിളിക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പുത്തൂർ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഓട്ടോഡ്രൈവർമാരെ പിടികൂടി. പൊലീസിന്റേയും പരിസരവാസികളുടേയും സഹകരണത്തോടെ സഹപാഠികൾ ശമീറിന്റെ കുടുംബത്തോടൊപ്പം പെരുന്നാൾ വിഭവങ്ങൾ കഴിച്ചു. അക്രമത്തിൽ പരുക്കേറ്റ ഒരു വിദ്യാർഥിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോഡ്രൈവർമാരായ റുക്മ,ഗണേശ്,സതീഷ് കർണപ്പാടി,ശേശപ്പ പീറ്റർ,ദുഗ്ഗപ്പ,പുരുഷോത്തമ എന്നിവരെ അറസ്റ്റ് ചെയ്തു.നിയമവിരുദ്ധമായി സംഘംചേരൽ,കലാപശ്രമം,ബോധപൂർവ്വം അക്രമം,സമധാനഭംഗവും സ്പർദ്ദയും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.