ഈദുല്ഫിത്ര്: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആശംസ നേർന്നു
text_fieldsതിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആഹ്ലാദപൂര്‍ണമായ ഈദുല്ഫിത്ര് ആശംസിച്ചു. മനുഷ്യര്‍ പരസ്പരം വിശ്വസിക്കുകയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് മുന്നേറാന്‍ ഈദിെൻറ സന്ദേശം ഉപകരിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
എല്ലാവരുടെയും ഹൃദയത്തില്‍ സ്നേഹവും കരുണയും പ്രത്യാശയും ശാന്തിയും പ്രദാനം ചെയ്യാന്‍ ചെറിയ പെരുന്നാളിെൻറ പുണ്യം നമ്മെ പ്രാപ്തരാക്കട്ടെയെന്ന് ചെന്നിത്തല സന്ദേശത്തില്‍ പറഞ്ഞു.
മാനവ മൈത്രിക്കു വേണ്ടി നിലകൊളളുക –ഹൈദരലി തങ്ങള്‍
മലപ്പുറം: ഈദുല്ഫിത്ര് ദിനം മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളാന്‍ ഓരോ വിശ്വാസിക്കും പ്രചോദനമാകണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
രോഗവും ദാരിദ്ര്യവും അതിക്രമങ്ങളും പ്രതികൂല സാഹചര്യങ്ങളും നിമിത്തം പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം പകരാനും ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും പെരുന്നാള്‍ സുദിനം പ്രയോജനപ്പെടുത്തണം.
അഭയാർഥികളായി കഴിയുന്നവരും കൊടുംപട്ടിണിയില്‍ ജീവിതം തള്ളി നീക്കുന്നവരുമായ ലോകമെങ്ങുമുള്ള സഹോദരങ്ങള്‍ക്കായി പ്രാർഥിക്കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വേണം. നമ്മുടെ രാജ്യത്തും നമുക്കായി തൊഴിലും ഭക്ഷണവും സഹായങ്ങളും നല്കുന്ന പരദേശങ്ങളിലും ശാന്തിയും സമാധാനവും നിലനില്ക്കാന് പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്രതത്തിലൂടെ കൈവരിച്ച പരിശീലനം
പകർന്നുകൊടുക്കുക –കാന്തപുരം
കോഴിക്കോട്: വ്രതത്തിലൂടെ കൈവരിച്ച പരിശീലനം പ്രായോഗിക രൂപത്തിൽ മറ്റുള്ളവർക്ക് കൂടി പകർന്നുകൊടുക്കുക എന്നതാണ് പെരുന്നാളിെൻറ പൊരുളെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
തെൻറ സമ്പത്തിെൻറ ഒരു ഭാഗത്തിൽനിന്ന് സമൂഹത്തിലെ അശരണരായ മറ്റുള്ളവർക്ക് കൂടി പകർന്നുകൊടുക്കുന്ന സകാത് പെരുന്നാളിെൻറ പ്രധാനപ്പെട്ട അനുഷ്ഠാനമായി മാറുന്നത് അങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു.
സമര്‍പ്പണത്തിെൻറ സന്ദേശം
കോഴിക്കോട്: ഈദ് ഏകമാനവികതയുടെയും സമര്പ്പണത്തിെൻറയും സന്ദേശമാണ് നൽകുന്നെതന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന് സംസ്ഥാന ചെയര്മാന് പി.എൻ. അബ്ദുല്ലത്തീഫ് മദനിയും ജനറല്‍ കണ്‍വീനര്‍ ടി.കെ. അശ്റഫ്, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ ഡോ. സാബിര്‍ നവാസ്, ജനറൽ സെക്രട്ടറി കെ. സജാദ്, എം.എസ്.എം സംസ്ഥാന പ്രസിഡൻറ് മുനവിര്‍ സ്വലാഹി, ജനറൽ സെക്രട്ടറി ലുബൈബ് എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. സമാധാനത്തിെൻറ പുനഃസ്ഥാപനത്തിന് യത്നിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇസ്ലാമിെൻറ യഥാർഥ സന്ദേശങ്ങള്‍ പ്രചരിപ്പിക്കേണ്ട കാലമാണിതെന്ന് അവര്‍ സംയുക്ത ഈദ് സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
സദ്ഗുണങ്ങൾ പകർത്തണം –മഅ്ദനി
കോഴിക്കോട്: കഠിനവ്രതത്തിലൂടെ നേടിയെടുത്ത സദ്ഗുണങ്ങൾ ജീവിതത്തിലുടനീളം പകർത്തുന്നതിന് വിശ്വാസിസമൂഹം ശ്രദ്ധചെലുത്തണമെന്ന് അബ്ദുന്നാസിർ മഅ്ദനി ഇൗദ് സന്ദേശത്തിൽ പറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന അശാന്തി അവസാനിക്കുന്നതിനും സമ്പൂർണ മാനവസൗഹൃദത്തിനും വേണ്ടി പ്രാർഥിക്കണം. അമിത ചെലവുകളും ആഡംബരങ്ങളും ഒഴിവാക്കി ഡെങ്കിപ്പനി ഉൾപ്പെടെ ബാധിച്ചവർക്ക് കാരുണ്യത്തിെൻറ കൈത്താങ്ങാവാൻ നമുക്ക് കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.