മധുവിെൻറ കൊലപാതകം: എട്ട് പേർ അറസ്റ്റിൽ
text_fieldsതൃശൂർ: അട്ടപ്പാടി സ്വദേശി മധുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേർ അറസ്റ്റിൽ. മധു മരണമൊഴിയിൽ പരാമർശിച്ച എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിലവിൽ 11 പേരാണ് പൊലീസിെൻറ പ്രതിപട്ടികയിലുള്ളത്. ഇതിൽ എട്ട് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇനി നാല് പേർ കൂടി പിടിയിലാവാനുണ്ട്. മുക്കാലി സ്വദേശി ഷംസുദീൻ, ജൈജു, സിദ്ദിഖ്,അബൂബക്കർ, ഉബൈദ്, രാധാകൃഷ്ണൻ, അബ്ദുൾ കരീം, അനീഷ്, നജീബ്, പാക്കുളം സ്വദേശികളായ ഹുസൈൻ, തെങ്കര സ്വദേശി മരക്കാർ എന്നിവരാണ് പ്രതികൾ.
പ്രതികൾക്കെതിരെ െഎ.പി.സി 307,302,324 വകുപ്പുകൾ ചുമത്തി കേസന്വേഷിക്കുമെന്ന് തൃശൂർ റേഞ്ച് െഎ.ജി എം.ആർ അജിത് കുമാർ അറിയിച്ചു.
അറസ്റ്റിലായവർക്കെതിരെ കൊലപാതകം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം എന്നിവയെല്ലാം പ്രകാരം കേസെടുത്തിട്ടുണ്ട്. മധുവിെൻറ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് െഎ.ടി ആക്ട് പ്രകാരവും റിസർ ഫോറസ്റ്റിൽ അതിക്രമിച്ച് കയറിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം അട്ടപ്പാടിയിലെ സമരപന്തലിൽ എത്തിച്ച മധുവിെൻറ മൃതദേഹം ഒരു മണിക്കൂർ പൊതു ദർശനത്തിൽ വെച്ചു. ശേഷം നാലുമണിയോടെ സംസ്കാര ചടങ്ങുകൾക്കായി ചെണ്ടക്കിയിലേക്ക് മൃതദേഹം കൊണ്ടുപോയെങ്കിലും മുക്കാലിയിൽ വെച്ച് ആദിവാസി സ്ത്രീകൾ ആംബുലൻസ് തടഞ്ഞു. പൊലീസ് അറസ്റ്റു ചെയ്ത പ്രതികളെ ജനങ്ങൾക്ക് മുമ്പിൽ എത്തിക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ ആംബുലൻസ് തടഞ്ഞത്. തുടർന്ന് പൊലീസുമായി നേരിയ സംഘർഷമുണ്ടാവുകയും ആംബുലൻസ് മറ്റൊരുവഴി കടത്തിവിടുകയും ചെയ്തു. എന്നാൽ ആ വഴിയും ആദിവാസികൾ സംഘടിച്ചെത്തി തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.