ഓണക്കിറ്റിലേക്ക് ഏലക്ക വാങ്ങിയതിൽ എട്ട് കോടിയുടെ അഴിമതി –പി.ടി. തോമസ്
text_fieldsതൊടുപുഴ: സിവിൽ സപ്ലൈസ് കോർപറേഷൻ ഓണക്കിറ്റിൽ വിതരണം ചെയ്യാൻ ഏലക്ക വാങ്ങിയതിൽ എട്ട് കോടിയുടെ അഴിമതി നടന്നതായി കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പി.ടി. തോമസ് എം.എൽ.എ. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണം. ഇടുക്കി പ്രസ് ക്ലബിെൻറ 'മുഖാമുഖം' പരിപാടിയിലാണ് അേദ്ദഹം ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
88.5 ലക്ഷം ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. ഓണക്കിറ്റിൽ ഏലക്ക ഉൾപ്പെടുത്താൻ ജൂലൈ 12ന് സർക്കാർ തീരുമാനിച്ചെങ്കിലും 23നുശേഷമാണ് പർച്ചേസ് ഓർഡർ നൽകിയത്. ടെൻഡർ നടപടി വൈകിപ്പിച്ചത് ഉയർന്ന വിലയ്ക്ക് വാങ്ങാൻ നടത്തിയ നീക്കമാണോയെന്ന് സംശയിക്കണമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.