അപകടം തട്ടിയെടുത്തത് എട്ടുേപരെ; ഷാഫിയുടെ നടുക്കുന്ന ഓർമക്ക് ഒരുവർഷം
text_fieldsചെറുതുരുത്തി: എട്ടുേപർ കൺമുന്നിൽ മരിക്കാനിടയായ അപകടത്തിെൻറ നടുക്കുന്ന ഓർമകളിലാണ് ഷാഫി ഇന്നും. പാലക്കാട് ജില്ലയിലെ തണ്ണിശ്ശേരി ആംബുലൻസ് അപകടത്തിൽ രക്ഷപ്പെട്ട മുഹമ്മദ് ഷാഫിക്ക് (14) ജീവൻ തിരിച്ചുകിട്ടിയ നടുക്കുന്ന ഓർമക്ക് ഒരുവർഷം തികയുന്നു. 2019 ജൂൺ ഒമ്പതിനാണ് ചെറുതുരുത്തി വെട്ടിക്കാട്ടിരി മന്തിയിൽ യൂസഫ്-ഷഹന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാഫിയെ മാത്രം മരണം ബാക്കിവെച്ച അപകടം നടക്കുന്നത്.
ബന്ധുവായ ഫവാസിനും സഹോദരൻ ഉമ്മറുൽ ഫാറൂഖിനുമൊപ്പം വിനോദസഞ്ചാരത്തിന് നെല്ലിയാമ്പതിയിലെത്തിയതായിരുന്നു ഷാഫി. എന്നാൽ, ഇവരുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു. നിസ്സാര പരിക്കോെട രക്ഷപ്പെട്ട ഇവരെ നാട്ടുകാരാണ് ഇതുവഴി വന്ന ആംബുലൻസിൽ കയറ്റിവിട്ടത്. അപകട വിവരമറിഞ്ഞ് പട്ടാമ്പിയിൽനിന്ന് എത്തിയ രണ്ടു ബന്ധുക്കളും വാഹനത്തിൽ കയറി. നെന്മാറ ആശുപത്രിയിൽനിന്ന് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് രോഗിയുമായി വന്ന ആംബുലൻസിൽ മറ്റു രണ്ടുപേരും ഉണ്ടായിരുന്നു. എന്നാൽ, ആംബുലൻസ് തണ്ണിശ്ശേരി പോസ്റ്റ് ഓഫിസ് മുക്കിലെ വളവിൽ മീൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സഹോദരനടക്കം എട്ടുപേരും മരണത്തിന് കീഴടങ്ങിയപ്പോൾ തലക്കും കരളിനും വൃക്കക്കും സാരമായി പരിക്കേറ്റ് ജീവച്ഛവമായാണ് ഷാഫി ജീവിതത്തിലേക്ക് തിരികെയെത്തിയത്. ഇപ്പോൾ പരസഹായമില്ലാതെ നടക്കാം. ആറ്റൂർ ഖുറാൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഒരുവർഷമായി പോകുന്നില്ല. ഇപ്പോഴും എറണാകുളത്തെ ചികിത്സയിലാണ്. സ്കൂൾ തുറന്നാൽ ഒമ്പതാം ക്ലാസിലേക്ക് പോകണമെന്നാണ് ഷാഫിയുടെ ആഗ്രഹം.
സമ്പാദ്യമെല്ലാം വിറ്റുപെറുക്കിയാണ് ചികിത്സിച്ചതെങ്കിലും മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.