ഒരു മാസത്തിനിടെ എട്ട് സ്ഫോടനം; വീടുകളുടെ ജനൽചില്ലുകൾ അടക്കം ഇളകി
text_fieldsനാദാപുരം: കുയ്തേരിയിൽ പരിഭ്രാന്തിപടർത്തി സ്ഫോടനം പതിവായതോടെ ബോംബ് സ്ക്വാഡ് നടത്തിയ തിരച്ചിലിൽ സ്ഫോടകാവശിഷ്ടങ്ങൾ കണ്ടെത്തി.
ഒരു മാസത്തിനിടെ എട്ടോളം സ്ഫോടനങ്ങളാണ് അർധ രാത്രിയോടെ പ്രദേശത്ത് നടന്നത്. കിലോമീറ്ററുകൾ കേൾക്കാമായിരുന്ന ആഘാതത്തിൽ വീടുകളുടെ ജനൽചില്ലുകൾ അടക്കം ഇളകിയിരുന്നു. ഞായറാഴ്ച രാത്രിയോടെ രണ്ട് ഉഗ്രസ്ഫോടനങ്ങളാണ് നടന്നത് . പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ടൗണിനോടുചേർന്ന ആളൊഴിഞ്ഞ പറമ്പിൽനിന്ന് സ്ഫോടകാവശിഷ്ടം കണ്ടെടുത്തു.
സാമൂഹിക വിരുദ്ധരുടെ ശ്രമമാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം തുടങ്ങി. ബോംബ് സ്ക്വാഡ് എ.എസ്.ഐ നാണു തറവട്ടത്തിെൻറ നേതൃത്വത്തിൽ മൊയ്തു അൻവർ, ടി.പി ശ്രീജേഷ്, പി.പി. സജീവ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.