വനപാലകർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടി പരിഗണനയിൽ –വനം മന്ത്രി
text_fieldsപാലക്കാട്: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ (കെ.എഫ്.പി.എസ്.എ) സംസ്ഥാന സമ്മേളനം വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനപാലകർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടി നടപ്പാക്കുന്നത് സർക്കാറിെൻറ പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടും. വനപാലകർക്ക് ശാസ്ത്രീയ രീതിയിലുള്ള പരിശീലനം നൽകും. സർവിസിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് ഉപഹാരം നൽകി.
വി.കെ. ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡൻറ് എം.എസ്. ബിനുകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. മനോഹരൻ, പി. വിനോദ്, ഇ.ബി. ഷാജുമോൻ, കെ.എ. സേതുമാധവൻ, എം. ശ്രീനിവാസൻ, ജി.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.