മീൻപിടിത്ത ബോട്ട് അപകടത്തിൽപെട്ട് ഒമ്പത് പേരെ കാണാതായി
text_fieldsകൊച്ചി: കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിന് സമീപം അപകടത്തിൽപെട്ട് ഒമ്പത് തൊഴിലാളികളെ കാണാതായി. നാഗപട്ടണം സ്വദേശി മണിവേലിെൻറ ഉടമസ്ഥതയിെല ആണ്ടവർ തുണൈ എന്ന ബോട്ടാണ് ശനിയാഴ്ച രാവിലെ ശക്തമായ കാറ്റിലും മഴയിലും അപകടത്തിൽപെട്ടത്. ഏപ്രിൽ 29ന് കൊച്ചിയിലെ വൈപ്പിൻ ഹാർബറിൽനിന്ന് പുറപ്പെട്ടതാണ്. ഏഴുപേർ നാഗപട്ടണം സ്വദേശികളും രണ്ടുപേർ ഉത്തരേന്ത്യക്കാരുമാണ്. ബോട്ടുടമയും സ്രാങ്കുമായ മണിവേൽ, സഹോദരൻ മണികണ്ഠൻ, ഇരുമ്പൻ, മുരുകൻ, ദിനേശ്, ഇലഞ്ചയ്യൻ, പ്രവീൺ എന്നിവരാണ് നാഗപട്ടണം സ്വദേശികൾ.
ബോട്ട് അപകടത്തിൽപെട്ടത് സമീപത്തുണ്ടായിരുന്ന രാഗേഷ് 1, രാഗേഷ് 2 എന്നീ ബോട്ടുകളിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടു. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ അവർക്ക് രക്ഷാപ്രവർത്തനം നടത്താനായില്ല. ഈ സമയം അവരും തിരയിൽ ആടിയുലയുകയായിരുന്നു. 11.45ഓടെ ലക്ഷദ്വീപിലെത്തിയ അവർ വിവരം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. ലഭിച്ച വിവരം അനുസരിച്ച് അമിനി ദ്വീപ് പൊലീസ് തിരച്ചിലിന് നാവികസേനയുടെയും കോസ്റ്റ്ഗാർഡിെൻറയും സഹായം തേടി. ബോട്ടിെൻറ കൊച്ചിയിലെ ഏജൻറായ തോപ്പുംപടി സ്വദേശി ഹാഷിമിനെ വിവരം അറിയിക്കുകയും ചെയ്തു. അടിയന്തര സഹായം ലഭ്യമാക്കി തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾ നാഗപട്ടണം കലക്ടർക്ക് പരാതി നൽകി. ഹാഷിം കോസ്റ്റൽ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ഗില്ലറ്റ് ബോട്ടാണ് ആണ്ടവർ തുണൈ.
കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ നൂറോളം ബോട്ടുകളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭ്യമാകാത്തതിൽ ആശങ്കയുെണ്ടന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡൻറ് ചാൾസ് ജോർജ് പറഞ്ഞു. 15 മുതൽ 35 ദിവസം വരെ മത്സ്യബന്ധനം നടത്തിയാണ് സാധാരണഗതിയിൽ കടലിൽനിന്ന് ബോട്ട് തിരിച്ചുവരാറുള്ളത്. ലക്ഷദ്വീപിനും ഒമാനിനും ഇടയിലാണ് ഇവർ പ്രധാനമായും മീൻപിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.