ആർ.എസ്.എസ് വിദ്വേഷ മുദ്രാവാക്യം; എട്ടുപേർകൂടി അറസ്റ്റിൽ
text_fieldsപാലക്കാട്: സംഘ്പരിവാറിന്റെ നേതൃത്വത്തിൽ കൊപ്പത്ത് നടന്ന പ്രകടനത്തിൽ മുസ്ലിം സമുദായത്തിനെതിരെ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ എട്ടുപേർകൂടി അറസ്റ്റിൽ. സംഭവത്തിൽ മുപ്പതോളം ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർക്കെതിരെ കൊപ്പം പൊലീസ് കേസെടുത്തിരുന്നു. മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ബി.ജെ.പി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എടപ്പലം സാകേതത്തിൽ രാംദാസ് (61), ആർ.എസ്.എസ് കൊപ്പം ഖണ്ഡ് സഹ കാര്യവാഹക് കുലുക്കല്ലൂർ പള്ളത്ത് വീട്ടിൽ സുധീഷ് (39), കുഞ്ഞൻ നായർ, ആർ.എസ്.എസ് മുളയങ്കാവ് മണ്ഡലം വിദ്യാർഥി പ്രമുഖ് കുലുക്കല്ലൂർ ചാക്കാലത്തോടി ഹരിനാരായണൻ (32), ആർ.എസ്.എസ് ചെറുകോട് മണ്ഡലം ശാരീരിക് പ്രമുഖ് ചെറുകോട് പുന്നശ്ശേരി വീട്ടിൽ അഭിലാഷ് (29), കുലുക്കല്ലൂർ പഞ്ചായത്ത് എസ്.സി മോർച്ച സെക്രട്ടറി മുളയങ്കാവ് കുന്നത്ത് വീട്ടിൽ ദേവദാസ് (48), ആർ.എസ്.എസ് കൊപ്പം ഖണ്ഡ് കാര്യവാഹക് മുളയങ്കാവ് കളപ്പറമ്പിൽ വീട് ശിവനാരായണൻ (42), എറയൂർ കരിമ്പന തോട്ടത്തിൽ ദിലീപ് (32), കുലുക്കല്ലൂർ ആർ.എസ്.എസ് ശാഖ സേവ പ്രമുഖ് കുലുക്കല്ലൂർ പള്ളിയാലിൽ ഗോപകുമാർ (40) എന്നിവരാണ് അറസ്റ്റിലായത്.
വിദ്വേഷ മുദ്രാവാക്യം വിളിച്ച് മതസ്പർധയും ലഹളയുമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഇസ്മയിൽ വിളയൂർ നൽകിയ കേസിലാണ് നടപടി.
ബി.ജെ.പി പട്ടാമ്പി മണ്ഡലം സെക്രട്ടറി കൂരാച്ചിപ്പടി എസ്.ജി. നഗർ കളരിക്കൽ ബാബു (45), കൊപ്പം ഖണ്ഡ് വിദ്യാർഥി പ്രമുഖ് തൃത്താല കൊപ്പം മഠത്തിൽതൊടി വീട് സിജിൽ (29), വല്ലപ്പുഴ ചെറുകോട് ചോലയിൽ വലിയ വീട് രോഹിത് (27) എന്നിവരൊണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മണിപ്പൂർ കലാപത്തിൽ പ്രതിഷേധിച്ച് കാസർകോട്ട് മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ ജാഥയിൽ വിളിച്ച മുദ്രാവാക്യത്തിൽ പ്രതിഷേധിച്ചാണ് കൊപ്പത്ത് പ്രകടനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.