വിഴിഞ്ഞത്ത് എട്ടുപേർ കൂടി അറസ്റ്റിൽ; ഇന്ന് സമാധാന ചർച്ച, മന്ത്രിമാർ പങ്കെടുക്കും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അരങ്ങേറിയ സംഘർഷത്തിൽ ഇന്ന് വീണ്ടും സമാധാന ചർച്ച നടക്കും.സർവ്വകക്ഷി യോഗത്തിൽ മന്ത്രിമാർ പങ്കെടുത്തേക്കുമെന്ന് കലക്ടർ അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് എട്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ പൊലീസ് കസ്റ്റഡിയിലുള്ളവരെ ഇതുവരെ വിട്ടയച്ചിട്ടില്ല.
വിഴിഞ്ഞം സംഘർഷത്തിൽ ആർച്ച് ബിഷപ്പിനെ പ്രതിയാക്കിയതിന് പിന്നാലെ സമരക്കാർ ഇന്നലെ പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തിരുന്നു . മൂന്ന് പൊലീസ് വാഹനങ്ങൾ പൂർണമായും അടിച്ചു നശിപ്പിച്ചു. സംഘർഷത്തിൽ 36 പൊലീസുകാർക്ക് പരിക്കുപറ്റിയിരുന്നു. കലാപസാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. ശനിയാഴ്ച വിഴിഞ്ഞത്തുണ്ടായ അക്രമത്തിലെ പ്രതികളിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതാണ് സംഘർഷത്തിന്‍റെ തുടക്കം. ഇന്നലെ വൈകിട്ട് ആറു മണിയോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞു. കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സംഘടിച്ചെത്തിയ സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ഷാജിയുടേത് ഉൾപ്പെടെ നാല് പൊലീസ് വാഹനങ്ങൾ പൂർണമായും അടിച്ചു നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.