ട്വന്‍റി-20 പിടിക്കുന്ന 10ൽ എട്ട് വോട്ടും യു.ഡി.എഫിൽ നിന്ന്; ജയസാധ്യതയെ ബാധിക്കും -ഹൈബി ഈഡൻ
text_fieldsഎറണാകുളം: എറണാകുളം ജില്ലയിലെ ട്വന്‍റി-20യുടെ സാന്നിധ്യം യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന പ്രസ്താവനയുമായി ഹൈബി ഈഡൻ എം.പി. ട്വന്‍റി-20 പിടിക്കുന്ന 10ൽ എട്ട് വോട്ടുകളും യു.ഡി.എഫിൽ നിന്നാകുമെന്ന് ഹൈബി ഈഡൻ പറഞ്ഞു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഹൈബിയുടെ പ്രതികരണം.
ട്വന്‍റി-20യുടെ സാന്നിധ്യം യു.ഡി.എഫ് വിജയത്തെ ബാധിക്കും. കോൺഗ്രസ് ശക്തിപ്പെട്ടില്ലെങ്കിൽ അരാഷ്ട്രീയ സംഘടനകൾ നേട്ടമുണ്ടാക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു. എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിലാണ് ട്വന്‍റി-20 മത്സരിക്കുന്നത്.
കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ മത്സരിക്കുന്ന പാർട്ടി ഇരു മുന്നണികൾക്കും ഒരു പോലെ വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.