എട്ട് പാസഞ്ചർ ട്രെയിനുകൾ 16 വരെ റദ്ദാക്കി
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് േജാലികൾ പുരോഗമിക്കുന്നതിെൻറ പേരിൽ വീണ്ടും എട്ട് പാസഞ്ചർ ട്രെയിനുകൾ 16 വരെ റദ്ദാക്കി. പ്രളയത്തിനുശേഷം തുടർച്ചയായി റദ്ദാക്കുന്ന ഇൗ ട്രെയിനുകളുടെ സർവിസ് ഇനിയും പഴയപടിയായിട്ടില്ല. 56043-56044 ഗുരുവായൂർ-തൃശൂർ-ഗുരുവായൂർ പാസഞ്ചർ, 56333-56334 പുനലൂർ-കൊല്ലം-പുനലൂർ പാസഞ്ചർ, 56373-56374 ഗുരുവായൂർ-തൃശൂർ-ഗുരുവായൂർ പാസഞ്ചർ, 56387-56388 എറണാകുളം-കായംകുളം-എറണാകുളം പാസഞ്ചർ എന്നിവയാണ‌് റദ്ദാക്കിയത‌്. 56365-56366 ഗുരുവായൂർ-പുനലൂർ-ഗുരുവായൂർ പാസഞ്ചർ തിങ്കളാഴ‌്ച മുതൽ നിലവിലെ സമയക്രമത്തിൽ സർവിസ‌് പുനരാരംഭിക്കും.
56663 തൃശൂർ-കോഴിക്കോട‌് പാസഞ്ചർ തൃശൂരിനും ഷൊർണൂരിനുമിടയിലും 56664 കോഴിക്കോട‌്-തൃശൂർ പാസഞ്ചർ ഷൊർണൂരിനും തൃശൂരിനുമിടയിലും സർവിസ‌് നടത്തില്ല.
ലോക്കോ പൈലറ്റുമാരുടെ തസ്തികകളില്‍ ഏറെക്കാലമായി ഒഴിവുണ്ട്. പ്രളയബാധിതമേഖലകളില്‍ താമസിച്ചിരുന്ന 20ഓളം ലോക്കോ പൈലറ്റുമാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുമായിരുന്നു. പ്രളയം മൂലം ജീവനക്കാര്‍ അവധിയില്‍ പോകുകയും ലോക്കോ പൈലറ്റ് ക്ഷാമവും ഉണ്ടായതോടെ ട്രെയിനുകൾ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.