Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎട്ട്​ വയസ്സുകാരിക്ക്​...

എട്ട്​ വയസ്സുകാരിക്ക്​ മർദനം: അമ്മക്കെതിരെയും കേസ്; സുഹൃത്ത്​ റിമാൻഡിൽ

text_fields
bookmark_border
എട്ട്​ വയസ്സുകാരിക്ക്​ മർദനം: അമ്മക്കെതിരെയും കേസ്; സുഹൃത്ത്​ റിമാൻഡിൽ
cancel

കട്ടപ്പന: എട്ട്​ വയസ്സുകാരിയെ തല്ലിയ കേസിൽ അമ്മയുടെ ആൺ സുഹൃത്ത് അറസ്​റ്റിലായതിന്​ പിന്നാലെ അമ്മക്കെതിരെയും പൊലീസ്​ കേസെടുത്തു. ഉപ്പുതറ പത്തേക്കർ, കുന്നേൽ അനീഷാണ്​ (34) അറസ്​റ്റിലായത്. കുട്ടിയെ മർദിക്കുന്നത് കണ്ടിട്ടും തടയാനോ പൊലീസിൽ അറിയിക്കാനോ ശ്രമിക്കാതിരുന്നതിനാണ്​ കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്തത്​. ഇവരെ ചൊവ്വാഴ്​ ച അറസ്​റ്റ്​ ചെയ്​തേക്കും.

ഉപ്പുതറ ഭാഗത്ത് വാടകക്ക്​ താമസിക്കുന്ന യുവതിയുടെ മൂന്ന്​ പെൺമക്കളിൽ മൂത്ത കുട്ടിയെ തല്ലിയെന്ന്​ പിതാവി​​​െൻറ സഹോദരിയാണ്​ പരാതി നൽകിയത്. പെൺകുട്ടിയെ ഇവർ തറവാട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അനീഷിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു​. ഭർത്താവിന്​ തളർവാതംവന്ന്​ കിടപ്പിലായ ശേഷം മക്കളോടൊപ്പം യുവതി മാറിത്താമസിക്കുകയാണ്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന അനീഷാണ് ഒരുവർഷമായി ഇവരുടെ കാര്യങ്ങൾ നോക്കുന്നത്. ഇയാൾ വീട്ടിൽ വരുന്നതിനെച്ചൊല്ലി ഭർത്താവി​​​െൻറ വീട്ടുകാർ യുവതിയുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

അനീഷ് വരുന്നത് ഇഷ്​ടപ്പെടാത്ത മൂത്ത മകൾ ഇക്കാര്യം അച്​ഛനെ അറിയിക്കുമെന്ന്​ പറഞ്ഞതിൽ പ്രകോപിതനായാണ്​ ചൂരൽകൊണ്ട് കുട്ടിയെ പൊതിരെ തല്ലിയത്​. മുമ്പും കുട്ടിക്ക്​ മർദനമേറ്റിട്ടുണ്ടെന്ന്​ പരാതിയിൽ പറയുന്നു. മർദനമേറ്റ കുട്ടിയുടെ സഹോദരിമാർക്ക് അഞ്ചും രണ്ടും വയസ്സാണ്​. ഈ കുട്ടികൾ അമ്മക്കൊപ്പമാണ്​. മർദനമേറ്റത്​ വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. ജുവ​ൈനൽ ജസ്​റ്റിസ് ആക്ട് പ്രകാരമാണ് കുട്ടിയുടെ അമ്മക്കും സുഹൃത്തിനുമെതിരെ കേസ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsFIRmalayalam newsRemandgirl beaten
News Summary - eight year old girl beaten; FIR registered against Mother, friend remanded -kerala news
Next Story