ദുരന്തം വിതക്കാൻ എൽനിനോ വരുന്നു
text_fieldsതൃശൂർ: ഇൗ വർഷം പ്രളയമായിരുെന്നങ്കിൽ വരുന്നത് ഉഷ്ണതരംഗവും മഴക്കമ്മിയും. ശാന ്തസമുദ്രത്തിൽ രൂപപ്പെടാൻ സാധ്യതയുള്ള എൽനിനോ എന്ന പ്രതിഭാസമാണ് കേരളം അടക്കം രാ ജ്യത്തെ വറുതിയിലേക്ക് നയിക്കുക. രാജ്യം വരൾച്ചയിൽ പൊറുതിമുട്ടുന്നതിനൊപ്പം ഉത് തരേന്ത്യ ഉഷ്ണതരംഗത്തിൽ വെന്തുരുകും. കേരളത്തിൽ സൂര്യാതപം അടക്കം പ്രതീക്ഷിക്കുന്നതായാണ് കാലാവസ്ഥ വ്യതിയാന ഗവേഷകരുടെ നിരീക്ഷണം.
സമുദ്രത്തിലെ ചൂട് ഗണ്യമായി വര്‍ധിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. ആഗോളതലത്തില്‍ തന്നെ കാലാവസ്ഥ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഇൗ പ്രതിഭാസത്തിന് ഇന്ത്യയടക്കമുള്ള തെക്ക് - കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കാലാവസ്ഥയിലെ ഗതിവിഗതികൾ നിർണയിക്കാനാവും. മണ്‍സൂണ്‍ കാറ്റിനെ കുറക്കാനോ ഭാഗികമായി ദുർബലപ്പെടുത്താനോ സാധിക്കും. മണ്സൂണിെൻറ താളം തെറ്റിക്കുന്നതിനൊപ്പം ചൂട് കൂടിയ കാലാവസ്ഥ രൂപപ്പെടുത്തുന്നതിനും ഇടയാക്കും. രാജ്യത്തെ വരള്‍ച്ചയുടെ പിടിയിലാക്കുകയും കാട്ടുതീ ഉള്‍പ്പെടെ ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ അടക്കം വേനൽ തീക്ഷണമാവുന്നതിനും മഴക്കമ്മിക്കും ഇടയാക്കും.
1997ലും 2016ലുമാണ് ശക്തമായ എൽനിനോ ഉണ്ടായത്. 2016ൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗം ഉണ്ടായത് എൽ നിനോ സ്വാധീനഫലമായാണ്. 2015ന് പിന്നാലെ 2016ൽ കാലവർഷം ചതിച്ച് വരൾച്ചയുടെ പിടയിൽ കേരളം അമർന്നതും ഇത് മൂലമാണ്. എന്നാൽ മഴയുടെ കാര്യത്തിലെ ഏറ്റക്കുറച്ചിൽ ഇന്ത്യൻ നിനോയുെട പശ്ചാത്തലത്തിൽ മാത്രമെ വ്യക്തമാക്കാനാവൂ. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടാവുന്ന ഇന്ത്യൻ നിനോയുടെ ശരിയായ വിന്യാസം മഴക്ക് അനുകൂലഘടകമാവും.
എല്‍നിനോ ശാന്തസമുദ്രത്തില്‍ തീര്‍ക്കുന്ന ശക്തമായ ചൂട് ചിലയിടങ്ങളില്‍ കനത്ത പേമാരിയും പ്രളയവുമുണ്ടാക്കും. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശക്തിപ്രാപിക്കുന്നതെങ്കിലും കലാവസ്ഥ വ്യതിയാനത്തിെൻറ സാഹചര്യത്തിൽ രണ്ടുവർഷങ്ങൾക്കിപ്പുറം സാന്നിധ്യം പ്രകടമാവുന്നത്. സാധാരണ ക്രിസ്മസ് വേളയിലാണ് എല്‍നിനോ ശക്തി പ്രാപിക്കുക. ഈ കാരണംകൊണ്ട് 'ഉണ്ണിയേശു' അഥവാ 'ചെറിയ കുട്ടി' എന്നർഥമുള്ള 'എല്‍നിനോ' എന്ന പേര് നല്‍കിയത് പെറുവിലെ മുക്കുവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.