പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് രമയുടെ എം.എൽ.എ സ്ഥാനമെന്ന് എളമരം കരീം
text_fieldsകോഴിക്കോട്: ആർ. എം.പി നേതാവും വടകര എം.എൽ.എയുമായ കെ.കെ രമയെ അധിക്ഷേപിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. പ്രസ്ഥാനത്തെ ഒറ്റുക്കൊടുത്തതിനുള്ള പാരിതോഷികമാണ് എം.എൽ.എ സ്ഥാനമെന്നും അതിൽ അഹങ്കരിക്കേണ്ടെന്നും കരീം പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒഞ്ചിയത്ത് നടന്ന സിഎച്ച് അശോകൻ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പരാമർശം.
വർഗ ശത്രുക്കളുമായി ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വെല്ലുവിളിക്കുകയാണ് രമ. കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്താൻ കഴിഞ്ഞുവെന്ന അഹങ്കാരത്തിൽ വലിയ പ്രകടനങ്ങൾ, സമ്മേളനങ്ങൾ ഒക്കെ നടത്തുകയാണ്.
റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയാണത്രേ. എന്താണ് റെവല്യൂഷനറി? ഈ വലിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എം.എൽ.എ സ്ഥാനം എന്നെങ്കിലും ധരിക്കണം. ആ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സി.എച്ച് അശോകനെന്നും കരീം പറഞ്ഞു.
ടി.പി വധക്കേസിലെ ഒമ്പതാം പ്രതിയായിരുന്നു സി.എച്ച് അശോകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.