Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാറാട്​ കലാപം:...

മാറാട്​ കലാപം: സി.ബി.​െഎ അന്വേഷണ ഹരജി പിൻവലിപ്പിച്ചതിൽ മുഖ്യപങ്ക്​ കുമ്മനത്തിന്​ –എളമരം കരീം

text_fields
bookmark_border
മാറാട്​ കലാപം: സി.ബി.​െഎ അന്വേഷണ ഹരജി പിൻവലിപ്പിച്ചതിൽ മുഖ്യപങ്ക്​ കുമ്മനത്തിന്​ –എളമരം കരീം
cancel
കോഴിക്കോട്​: മാറാട്​ കലാപത്തിൽ സി.ബി.​െഎ അ​ന്വേഷണം ആവശ്യപ്പെട്ട്​ നൽകിയ ഹരജി പിൻവലിപ്പിച്ചതിൽ  ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​  കുമ്മനം രാജശേഖരൻ മുഖ്യപങ്ക്​ വഹിച്ചിട്ടുണ്ടെന്ന്​ സി.പി.എം കേന്ദ്ര കമ്മിറ്റി  അംഗം എളമരം കരീം. സംഘ്​ പരിവാർ ഭീകരതക്കെതിരെ മുതലക്കുളത്ത്​ സി.പി.എം സംഘടിപ്പിച്ച ജനകീയ  കൂട്ടായ്​മ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലാപത്തിൽ കൊല്ലപ്പെട്ട ആർ.എസ്​.എസ്​ പ്രവർത്തക​​െൻറ മാതാവ്​ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ഹൈകോടതിയിൽ സമർപ്പിച്ച ഹരജി ഒത്തുതീർപ്പാക്കിയതിനു പിന്നിൽ മുഖ്യ പങ്ക്​ വഹിച്ച ആളാണ്​ കുമ്മനം. അന്ന്​ ഹിന്ദുമുന്നണി നേതാവായിരുന്ന അദ്ദേഹം മുസ്​ലിം ലീഗിലെ  നേതാക്കളുമായി ബന്ധപ്പെട്ട്​ നഷ്​ടപരിഹാരം വാങ്ങി നൽകിയാണ്​ ഹരജി പിൻവലിപ്പിച്ചതെന്നും കരീം പറഞ്ഞു.   ​ബി.ജെ.പി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭയക്കുന്നത്​  സി.പി.എമ്മിനെയാണ്​. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച്​ കലാപമുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും കരീം പറഞ്ഞു.

സി.പി.എം ജില്ല ​സെക്രട്ടറി പി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.ഇ.എൻ. കുഞ്ഞഹമ്മദ്​,  കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ്​, രത്​നാകരൻ, മുക്കം മുഹമ്മദ്​, ടി.പി. ദാസൻ, കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മുസാഫർ അഹമ്മദ്​ സ്വാഗതം പറഞ്ഞു. മാറാട്​ കേസിൽ യു.ഡി.എഫും എൽ.ഡി.എഫും സി.ബി.​െഎ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചിരുന്നുവെന്ന്​  കുമ്മനം ഞായറാഴ്​ച മാറാട്​ സന്ദർശിച്ചപ്പോൾ പറഞ്ഞിരുന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elamaram kareemkerala newskummanam rajasekaranmalayalam news
News Summary - elamaram kareem -Kerala news
Next Story