ജനജാഗ്രത യാത്ര: കൊടുവള്ളിയിലെ സ്വീകരണത്തിൽ ജാഗ്രതക്കുറവ് സംഭവിച്ചതായി എളമരം കരീം
text_fieldsകോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രത യാത്രക്ക് കൊടുവള്ളിയിൽ സ്വീകരണ വാഹനം ഏർപ്പെടുത്തിയതിൽ ജാഗ്രതക്കുറവ് സംഭവിച്ചതായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും സി.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീം. പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ നിലപാട് പേജിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനജാഗ്രത യാത്രക്ക് കൊടുവള്ളിയിൽ വിവാദവ്യക്തിയുടെ കാർ ഉപയോഗിച്ചത് യു.ഡി.എഫും ബി.ജെ.പിയും ആയുധമാക്കിയിരുന്നു. ഇതേതുടർന്ന് പാർട്ടിതലങ്ങളിലും ഇത് ചർച്ചയായി. സി.പി.എം ജില്ല കമ്മിറ്റിയും കൊടുവള്ളിയിൽ വാഹനം ഏർപ്പെടുത്തിയതിൽ ജാഗ്രതക്കുറവുണ്ടായതായി വിലയിരുത്തിയിരുന്നു. ഇപ്പോൾ എളമരം കരീമിെൻറ ലേഖനത്തിലും ഇൗ വസ്തുത പരസ്യമായി തുറന്നുപറഞ്ഞിരിക്കുകയാണ്.
ലേഖനത്തിൽ പറയുന്നത് ഇപ്രകാരം: കൊടുവള്ളിയിലെ സ്വീകരണത്തിന് സംഘാടക സമിതി തുറന്ന വാഹനം നേരത്തേ ഏർപ്പാട് ചെയ്തിരുന്നു. അതിന് തകരാർ സംഭവിച്ചപ്പോൾ െപെട്ടന്ന് മറ്റൊരു വാഹനം സംഘടിപ്പിക്കുകയായിരുന്നു. കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ കൂടിയായ വ്യക്തിയുടെ വാഹനമാണ് പെെട്ടന്ന് കിട്ടിയത്. ഇൗ വാഹനം സ്വീകരണപരിപാടിക്ക് അനുയോജ്യമായ ഒന്നല്ല. സംഘാടകസമിതിക്കാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് കോടിയേരി വാഹനത്തിൽ കയറിയത്. കൊടുവള്ളി നഗരത്തിൽ തടിച്ചുകൂടിയ ജനാവലിക്ക് ജാഥാ ലീഡറെ കാണാൻ സൗകര്യമൊരുക്കുക എന്നതുമാത്രമാണ് സംഘാടകസമിതി ആലോചിച്ചത്. ജാഥാലീഡറെ സ്വീകരിക്കാനുള്ള വാഹനം ഏർപ്പെടുത്തുേമ്പാൾ കുറേക്കൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നു. രാഷ്ട്രീയ എതിരാളികൾക്ക് ഏതെങ്കിലും വിധത്തിലുള്ള ആക്ഷേപം ഉന്നയിക്കാൻ അവസരം നൽകാൻ പാടില്ലായിരുന്നുവെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സോളാർ കമീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ മുങ്ങിത്താണ കോൺഗ്രസിനും മെഡിക്കൽകോഴ^കള്ളനോട്ടടി പ്രശ്നങ്ങളിൽ മുഖം നഷ്ടപ്പെട്ട ബി.ജെ.പിക്കും നഗ്നത മറയ്ക്കാൻ കളമൊരുക്കുകയാണ് ഇൗ വിഷയം വിവാദമാക്കി ചില മാധ്യമങ്ങൾ ചെയ്യുന്നതെന്നും ലേഖനത്തിൽ ആക്ഷേപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.