കമോൺ കേരളയിൽ ഇലാൻസ്
text_fieldsഷാർജ: യു.എ.ഇയിൽ കഴിഞ്ഞ നാല് സീസണുകളിലായി നടന്ന ഗൾഫ് മാധ്യമം കമോൺ കേരള അഞ്ചാം സീസണിൽ എത്തിനിൽക്കുകയാണ്. പ്രവാസി മലയാളികളുടെയടക്കം വലിയ പങ്കാളിത്തമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഈ സീസണിൽ കമോൺ കേരളയുടെ ഭാഗമാകാൻ ഇലാൻസ് ലേണിങ്ങിന് സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. കോമേഴ്‌സ് മേഖലയിലെ ആഗോള സാധ്യതകൾ പരിചയപ്പെടുത്തുകയാണ് ഇലാൻസിന്റെ ലക്ഷ്യം. എ.സി.സി.എ, സി.എം.എ (യു.എസ്), സി.എ തുടങ്ങിയ കോഴ്സുകൾക്ക് പരിശീലനം നൽകി ഗുണനിലവാരമുള്ള വിദ്യാർഥികള വാർത്തെടുക്കുകയാണ് ഇലാൻസ് ചെയ്യുന്നത്.
കോമേഴ്‌സ് പഠന മേഖലയിൽ ഇലാൻസ് നൽകുന്ന അവസരങ്ങളും സാധ്യതകളും കൂടുതൽ പേരിലേക്ക് എത്തിക്കാൻ കമോൺ കേരളയിലൂടെ സാധിക്കുമെന്നാണ് വിശ്വാസം.
എ.സി.സി.എ, സി.എം.എ തുടങ്ങിയ ഇന്റർനാഷനൽ കോഴ്സുകൾക്ക് വളരെയധികം സാധ്യതയുള്ള മേഖലയാണ് ജി.സി.സി. ജി.സി.സി യിൽ ഈ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾക്ക് ജോലി സാധ്യത വളരെയധികം കൂടുതലാണ്.അതിനാൽ ഈ കോഴ്സുകളുടെ പ്രാധാന്യത്തേക്കുറിച്ച് കൂടുതൽ പേരിലേക്ക് എത്തിക്കാനും കമോൺ കേരളയിലൂടെ ഇലാൻസ് ലക്ഷ്യമിടുന്നുണ്ട്.
ഇലാൻസിന്റെ പുതിയ പ്രൊജക്ടുകൾ കമോൺ കേരളയിലൂടെ പരിചയപ്പെടുത്തുകയാണ് മറ്റൊരു ഉദ്ദേശം. മണി മാനേജ്മെന്റ് സ്കിൽസ്, പ്രൈമറി ക്ലാസുകളിലെ കുട്ടികളിൽ മുതൽ സാമ്പത്തിക സാക്ഷരത തുടങ്ങിയ ലക്ഷ്യത്തോടെ ഒരുക്കുന്ന പുതിയ പ്രൊജക്ടുകൾ കമോൺ കേരളയിലൂടെ അവതരിപ്പിക്കും.
കോച്ചിങ് സെന്റർ എന്നതിലുപരി ‘കോമേഴ്സിന് ഇലാൻസ്’ എന്ന രീതിയിലേക്ക് ഇലാൻസിനെ വളർത്തിയെടുക്കുക എന്നതാണ് ഭാവി പദ്ധതി. 12000ത്തോളം കുട്ടികൾ ഇതുവരെ ഇലാൻസിൽനിന്ന് പഠിച്ചിറങ്ങി. ഖത്തർ, ദുബൈ എന്നിവിടങ്ങളിൽ ഇലാൻസ് സ്റ്റഡി ഹബ്ബുകൾക്ക് തുടക്കമിട്ടുകഴിഞ്ഞു.
20 രാജ്യങ്ങളിലെ വിദ്യാർഥികൾ ഇലാൻസിൽ അഡ്മിഷൻ എടുത്തിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളിലാണ് വിദ്യാർഥികൾ കൂടുതൽ. കാനഡ, സൗത്ത് ആഫ്രിക്ക, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഓൺലൈൻ സപ്പോർട്ട് വഴി നിരവധി വിദ്യാർഥികൾ ചേർന്നിട്ടുണ്ട്. മൾട്ടി നാഷനൽ കമ്പനികളിലുൾപ്പെടെ അവർ ജോലിചെയ്യുന്നുണ്ട്.
രണ്ടു വർഷമായി ജി.സി.സി രാജ്യങ്ങളിൽനിന്ന്, പ്രത്യേകിച്ച് യു.എ.ഇയിൽ നിന്ന് ഓൺലൈനായി ഇലാൻസിന്റെ ഭാഗമായി 250ലേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. യു.എ. ഇയിൽ ഇലാൻസ് സ്റ്റഡി ഹബ്ബുകൾ രൂപവത്കരിക്കണം. ഇന്ത്യയിലും ആഗോളതലത്തിലും ഇലാൻസിന് സാന്നിധ്യം അറിയിക്കണം. കമോൺ കേരളയിലൂടെ അതിനൊരു പുതിയ തുടക്കം കുറിക്കാൻ സാധിക്കുമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.