'ഉലയൂതുന്നു, പണിക്കത്തി കൂട്ടുണ്ട്, ചോര പൊടിയും, പാടില്ല എന്ന് മനസ് പറയുന്നു, ജാഗ്രത വേണം; കൊലകൾക്ക് മുമ്പ് കവിതയെഴുതി ഭഗവൽ സിങ്
text_fields'ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു'.
നരബലി കേസിൽ അറസ്റ്റിലായ ഭഗവൽ സിങ് ഒക്ടോബർ ആറിന് ഫേസ്ബുക്കിൽ പങ്കുവെച്ച കവിതയാണിത്. ഇതിന് താഴെ ഇപ്പോൾ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ഫേസ്ബുക്ക് പ്രെഫൈൽ നിറയെ കവിതകളാണ്. ഓരോന്നും കൃത്യമായ അർത്ഥമുള്ളത്.
എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി നരബലിയുടെ പേരിൽ കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് നരബലിയിൽ കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
താമസിക്കുന്ന ഭഗവൽ സിങ്-ലൈല ദമ്പതിമാർക്കുവേണ്ടിയാണ് നരബലി നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവർ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഭഗവൽ സിങ് ഫേസ്ബുക്കിൽ സജീവമാണ്. ഹൈകു കവിതാ പഠന ക്ലാസ് അടക്കം സംഘടിപ്പിച്ചിരുന്നു. ദിവസവും കവിതകൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കവിതകൾ ഒക്കെയും നരബലിയുടെ സൂചനകൾ ഉൾക്കൊള്ളുന്നവയാണ് എന്ന തരത്തിൽ ഇപ്പോൾ ആളുകൾ ഇതിന് താഴെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. കവിതകളിൽ ചിലത്.
'തെറിക്കുന്നുണ്ട്
കുറുന്തോട്ടിത്തുണ്ടുകൾ
നുറുക്കുതടി
തടയണ
കുറെ ഭാഗം ചള്ള
കൊണ്ടടച്ചു
കുറേയിട ചപ്പും
ചവറും കമ്പും കോലും
കൊണ്ടടച്ചു
കയ്യിൽ കിട്ടിയതൊക്കെ
വച്ചു ഈ കൊച്ചു വരമ്പിലെ
കൊച്ചു മട അടയ്ക്കാൻ
നോക്കുകയാണ് ഞാൻ
വെള്ളം തികപ്പ് കൂടിയപ്പോൾ
ഇതൊന്നും പോരാതായല്ലോ
കളഞ്ഞിട്ട് പോയാലോ
പാടില്ല എന്ന് മനസ്സ് പറയുന്നു
ജാഗ്രത വേണം. പോകരുതേ.'
'ചുരുണ്ട രൂപം
പീടികത്തിണ്ണയിൽ
മുഷിഞ്ഞ പുത.'
'പുറംകോണിൽ
ആനമയിൽ ഒട്ടകം
ഉത്സവരാവ്.'
'ശകടചക്രം
മുന്നോട്ടുരുളുമ്പോൾ
വിഷമഗർത്തം.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.