മൂന്നു പേരെ കൂടി നരബലിക്കിരയാക്കാൻ ശ്രമിച്ചു; നരഭോജനം നടന്നു -ഇലന്തൂർ നരബലി കേസ് കുറ്റപത്രം
text_fieldsകൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ പ്രതികള്‍ മൂന്ന് പേരെ കൂടി നരബലിക്കിരയാക്കാൻ ശ്രമിച്ചുവെന്ന് കുറ്റപത്രം. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് 1600 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി 89 ആമത്തെ ദിവസമാണ് എറണാകുളം സെൻട്രൽ എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കേസിൽ മൊത്തം 166 സാക്ഷികളാണുള്ളത്.
മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൂടാതെ പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, പീഡനം, തട്ടിക്കൊണ്ടു പോകൽ, മൃതദേഹത്തോട് അനാദരവ്, മോഷണം എന്നീ വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
നരഭോജനം നടന്നതിനാൽ കേസ് അപൂർവ്വങ്ങളിൽ അപൂർവം എന്നും കുറ്റപത്രത്തിൽ ഉണ്ട്. കാലടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റോസിലിയെ ഇലന്തൂരിലെത്തിച്ച് കൊലപ്പെടുത്തിയ രണ്ടാമത്തെ കേസിലെ കുറ്റപത്രം അധികം വൈകാതെ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.