നരബലി ദമ്പതികളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി; മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു
text_fieldsപത്തനംതിട്ട: ഇലന്തൂർ കുഴിക്കാലയിൽ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയത് ദമ്പതികളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയെന്ന് റിപ്പോർട്ടുകൾ. ഇലന്തൂരിൽ താമസിക്കുന്ന ദമ്പതികൾ ആഭിചാരപൂജയുടെ ഭാഗമായാണ് സ്ത്രീകളെ എത്തിച്ച് നരബലിക്കിരയാക്കിയത്. കൊച്ചിയിൽ നിന്ന് പെരുമ്പാവൂർ സ്വദേശിയായ ഏജന്‍റ് മുഹമ്മദ് ഷാഫിയെന്ന ഷിഹാബാണ് ഇവർക്ക് സ്ത്രീകളെ എത്തിച്ചുനൽകിയത്. ഷിഹാബ് തന്നെയാണ് നരബലി ചെയ്താൽ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് ദമ്പതികളായ ഭഗവന്ത്-ലൈല എന്നിവരെ പറഞ്ഞു വിശ്വസിപ്പിച്ചതും. മൃതദേഹങ്ങൾ കഷണങ്ങളാക്കി കുഴിച്ചിട്ടെന്നാണ് വിവരം.
കടവന്ത്ര സ്വദേശിയായ പത്മം (52) എന്ന സ്ത്രീയെ സെപ്റ്റംബർ 26ന് കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണമാണ് നരബലി വെളിപ്പെടുത്തിയത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തുകയായിരുന്നു. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പിടിയിലായി. തുടർന്നാണ് മറ്റൊരു സ്ത്രീയെ കൂടി ആഭിചാരക്രിയകൾക്കായി കൊലപ്പെടുത്തിയതായ വിവരം അറിയുന്നത്. കാലടി സ്വദേശിനി റോസ്ലിൻ (50) എന്ന സ്ത്രീയെ ജൂണിൽ കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊല്ലപ്പെട്ട ഇരുവരും ലോട്ടറിക്കച്ചവടം നടത്തിയിരുന്നു.
ആഭിചാരക്രിയകൾ ചെയ്യുന്നയാളാണ് ഇലന്തൂരിലെ ദമ്പതികളിലെ പുരുഷൻ. നരബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നd പെരുമ്പാവൂർ സ്വദേശിയായ ഏജന്‍റ് ഷിഹാബ് ഇയാളോട് പറയുകയായിരുന്നു. തുടർന്ന് ഷിഹാബ് തന്നെ കൊച്ചിയിൽ നിന്ന് സ്ത്രീകളെ ഇലന്തൂരിലെത്തിച്ചു. മന്ത്രവാദത്തിന്‍റെ ഭാഗമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.