ഇലത്താള പ്രമാണി നെടുമ്പാൾപറമ്പില്‍ നാരായണന്‍ നായര്‍ നിര്യാതനായി
text_fieldsആമ്പല്ലൂർ (തൃശൂർ): ഇലത്താള പ്രമാണി നെടുമ്പാൾ പറമ്പില്‍ നാരായണന്‍ നായര്‍ (74) നിര്യാതനായി. പാണ്ടിയത്ത് കുഞ്ചു നായരുടെയും പറമ്പില്‍ പാപ്പുവമ്മയുടെയും മകനാണ്. ചേര്‍പ്പ് മേക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാനപ്പറയോഗത്തിലൂടെയാണ് വാദ്യകലാരംഗത്തേക്ക് പ്രവേശിച്ചത്.
ക്ഷേത്രവാദ്യകലാരംഗത്ത് മേളം, പഞ്ചവാദ്യം എന്നിവയിലെ ഇലത്താളനിരയിലെ പ്രമാണിയായും സഹപ്രമാണിയായും പ്രവർത്തിച്ചിരുന്നു. ആറാട്ടുപുഴ, പെരുവനം, കൂടല്‍മാണിക്യം, എടക്കുന്നി, തൃപ്പയ്യ, തൃപ്പൂണിത്തുറ, തൃക്കൂര്‍, തൃപ്രയാര്‍ തുടങ്ങി മധ്യകേരളത്തിലെ വലുതും ചെറുതുമായ നൂറുകണക്കിന് പൂരങ്ങള്‍ക്ക് പ്രമാണിയായിരുന്നു. പ്രമാണിമാരായ പെരുവനം കുട്ടൻ മാരാര്‍, കിഴക്കൂട്ട് അനിയൻ മാരാര്‍, പെരുവനം സതീശൻ മാരാര്‍, ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടൻ മാരാര്‍ എന്നിവരുടെ മേളങ്ങള്‍ക്കും ഇലത്താള പ്രമാണിയായി.
ഭാര്യ: ഓമന. മക്കൾ: സജിത, സുബിത, സുമേഷ് (കുവൈത്ത്). മരുമക്കൾ: ഗോപാലകൃഷ്ണൻ, മണികണ്ഠൻ, ആതിര. സംസ്കാരം തിങ്കളാഴ്ച രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.