കുളത്തിൽ വീണ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ ജ്യേഷ്ഠൻ മുങ്ങിമരിച്ചു
text_fieldsകൊട്ടിയം: കുളത്തിൽ വീണ സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ ജ്യേഷ്ഠൻ മുങ്ങിമരിച്ചു. മൈലപ്പൂര് പുതുച്ചിറ അൽഹംദുലില്ലയിൽ അനീസ്-ഹയറുന്നിസ ദമ്പതികളുടെ മകൻ ഫർസീനാണ് (12) മരിച്ചത്. സഹോദരൻ അഹിയാൻ (ഏഴ്) ഗുരുതരാവസ്ഥയിൽ പാലത്തറയിലെ സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകീട്ട് 6.15ഓടെ ഉമയനെല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. കുളത്തിനടുത്ത് ഷെയ്ക്സ് ആൻഡ് കേക്സ് എന്ന പേരിൽ ഇവരുടെ മാതാവ് ബേക്കറി നടത്തുകയാണ്. ബേക്കറിയിലെത്തിയ സഹോദരങ്ങൾ മൂത്രശങ്ക അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള വയലിലേക്ക് പോകവെ അഹിയാൻ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു.
രക്ഷപ്പെടുത്താനിറങ്ങിയ ഫർസീൻ മുങ്ങിത്താണു. സംഭവം ആരും അറിഞ്ഞില്ല. ഏഴോടെ സംഭവസ്ഥലത്ത് എത്തിയ അന്തർസംസ്ഥാന തൊഴിലാളി ചെരുപ്പ് കിടക്കുന്നത് കണ്ട് പരിസരവാസികളെ വിളിച്ചുകൂട്ടി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഫർസീൻ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.