ഉറ്റവർ കൈവിട്ട വയോധിക; പുഴുവരിച്ച നിലയില്‍
text_fieldsപേരാവൂര്‍: കാലില്‍ വ്രണം പഴുത്ത് പുഴുവരിച്ച നിലയില്‍ കിടപ്പിലായ വയോധികയെ സന്നദ്ധപ്രവര്‍ത്തകന്റെ സഹായത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാവൂരിലെ കാഞ്ഞിരപ്പുഴയിലാണ് സംഭവം. കാഞ്ഞിരപ്പുഴക്ക് സമീപം താമസിക്കുന്ന 65കാരിയെയാണ് മക്കൾ കൈയൊഴിഞ്ഞതിനെത്തുടര്‍ന്ന് നോക്കാനാളില്ലാത്ത അവസ്ഥയിലായപ്പോൾ ടൗണിലെ ചുമട്ടുതൊഴിലാളിയും സന്നദ്ധപ്രവര്‍ത്തകനുമായ ആപ്പന്‍ മനോജിന്റെ നേതൃത്വത്തില്‍ തെറ്റുവഴി കൃപാഭവനിലെ സന്തോഷും സഹായികളും ചേര്‍ന്ന് അഞ്ചരക്കണ്ടി ആശുപത്രിയിലേക്ക് മാറ്റിയത്.
കാലില്‍ വ്രണം വന്ന് പേരാവൂര്‍ താലൂക്കാശുപത്രിയില്‍ മുമ്പ് ചികിത്സ തേടിയ വയോധികയെ തുടര്‍ചികിത്സക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രോഗം ഭേദമായില്ല. കൈയിൽ പണമില്ലാത്തതിനാലും സഹായിക്കാൻ ആരുമില്ലാത്തതിനാലും തിരിച്ച് വീട്ടിലെത്തിയ ഇവരുടെ കാലിലെ പഴുപ്പ് കൂടിവരുകയായിരുന്നു. നാലു മക്കളുണ്ടെങ്കിലും കൂടെ താമസിക്കുന്ന മകളൊഴികെ മറ്റു മക്കള്‍ സഹായിക്കുന്നില്ലെന്ന് കാണിച്ച് പേരാവൂര്‍ പൊലീസില്‍ മകള്‍ പരാതി നൽകിയിരുന്നു. വയോധികയുടെ സ്ഥിതി മനസ്സിലാക്കിയിട്ടും പൊലീസും ഒന്നും ചെയ്തില്ലെന്ന് മകള്‍ പരാതി പറഞ്ഞു.
സന്നദ്ധ പ്രവർത്തകനായ ആപ്പന്‍ മനോജ് വിവരങ്ങളറിഞ്ഞ് സഹായവുമായി എത്തി. റോഡില്ലാത്തതിനാല്‍ കട്ടിലില്‍ ചുമന്നുകൊണ്ടുവന്നാണ് മനോജും കൃപാഭവന്‍ എം.ഡി സന്തോഷും ചേര്‍ന്ന് വയോധികയെ വ്യാഴാഴ്ച രാവിലെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.
കാലില്‍ പുഴുവരിച്ച് അതിഗുരുതരാവസ്ഥയിലായിട്ടും ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തും വയോധികയെ അവഗണിച്ചുവെന്ന് ആക്ഷേപമുണ്ട്. സംഭവത്തിൽ ഇടപെട്ട് രോഗിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട ജില്ല കലക്ടർ ആരോഗ്യ വകുപ്പിനോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.