Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2024 7:03 PM IST Updated On
date_range 30 May 2024 7:03 PM ISTഅമ്മയെ മർദിച്ച കേസിൽ വയോജനകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: ആരോരുമില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിന് വയോജന സംരക്ഷണ കേന്ദ്രം നടത്തുന്നയാളെ സ്വന്തം മാതാവിനെ മർദിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ നഗരസഭ മുൻ കൗൺസിലർ ബിനീഷ് കുമാറാണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. മൂവാറ്റുപുഴ നഗരസഭയുടെ കീഴിലെ വയോജന സംരക്ഷണ കേന്ദ്രം നടത്തിപ്പുകാരനായിരുന്നു ഇയാൾ.
മാസങ്ങൾക്കുമുമ്പ് ഇവിടത്തെ അന്തേവാസികളായ നാല് വയോധികർ അജ്ഞാതരോഗം ബാധിച്ച് മരിച്ചതിനെത്തുടർന്ന് നഗരസഭ വയോജനകേന്ദ്രം അടച്ചുപൂട്ടിയിരുന്നു. തുടർന്ന് മറ്റൊരു പേരിൽ വയോജന സംരക്ഷണ കേന്ദ്രം നടത്തുകയാണ് ഇയാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story