Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവസ്തു തർക്കം: വയോധിക...

വസ്തു തർക്കം: വയോധിക ദമ്പതികൾക്ക് മഞ്ചേരിയിൽ ബന്ധുവിന്‍റെ ക്രൂര മർദനം

text_fields
bookmark_border
വസ്തു തർക്കം: വയോധിക ദമ്പതികൾക്ക് മഞ്ചേരിയിൽ ബന്ധുവിന്‍റെ ക്രൂര മർദനം
cancel

മലപ്പുറം: വസ്തു തർക്കവുമായി ബന്ധപ്പെട്ട് വയോധിക ദമ്പതികൾക്ക് ബന്ധുവിന്‍റെ ക്രൂര മർദനം. മഞ്ചേരിയിൽ കരാപറമ്പ് സ്വദേശി ഉണ്ണി മുഹമ്മദ്, ഭാര്യ ഖദീജ എന്നിവർക്കാണ് മർദനമേറ്റത്.

വസ്തുവുമായി ബന്ധപ്പെട്ട് ദമ്പതികളും ബന്ധുവും തമ്മിൽ നേരത്തെ മുതൽ പ്രശ്നമുണ്ടായിരുന്നു. സ്ഥലത്ത് മണ്ണുമാന്തി യന്ത്രവുമായി എത്തി പ്രവൃത്തി നടക്കവെ ഉണ്ണി മുഹമ്മദ് തടയാൻ ശ്രമിച്ചതോടെയാണ് ബന്ധു ആക്രമിച്ചത്.

ഇരുമ്പ് വടി കൊണ്ട് അടിച്ചും കല്ല് കൊണ്ട് കുത്തിയും ക്രൂര ആക്രമണമാണ് നടത്തിയത്. ബന്ധു യൂസുഫും മകനും ചേർന്നാണ് ആക്രമിച്ചതെന്നും മുളക് പൊടിയെറിഞ്ഞ ശേഷമായിരുന്നു മർദനമെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു.

തലക്കും കൈക്കും പരിക്കേറ്റ ദമ്പതികൾ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മഞ്ചേരി പൊലീസിൽ പരാതി നൽകി. ഉണ്ണി മുഹമ്മദും കുടുംബവും തങ്ങളെ മർദിച്ചെന്ന് യൂസുഫ് ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjeri
News Summary - Elderly couple brutally beaten by relative in manjeri
Next Story