Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിടിച്ച്​...

ബസിടിച്ച്​ പരിക്കേറ്റ്​ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

text_fields
bookmark_border
ബസിടിച്ച്​ പരിക്കേറ്റ്​ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
cancel

പട്ടിക്കാട്​: സ്വകാര്യ ബസിടിച്ച്​ ഗുരുതര പരിക്കേറ്റ്​ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മണ്ണാർമല പച്ചീരി സ്വദേശി തോട്ടുങ്ങൽ വീട്ടിൽ പരേതനായ കോപ്പയുടെ മകൻ കൃഷ്ണൻ എന്ന അപ്പുവാണ്​ (74) മരിച്ചത്​. വ്യാഴാഴ്ച വൈകീട്ട്​ 3.30ഓടെയായിരുന്നു​ അപകടം.

പട്ടിക്കാട്​ ചുങ്കത്ത്​ മേലാറ്റൂർ റോഡിലെ ക്ലനിക്കിന്​ മുന്നിൽനിന്ന്​ റോഡ്​ മുറിച്ചുകടക്കവെ, എടത്തനാട്ടുകര ഭാഗത്തുനിന്ന്​ പെരിന്തൽമണ്ണ ഭാഗത്തേക്ക്​ പോവുകയായിരുന്ന ബസ്​ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക്​ തെറിച്ചുവീണ വയോധികനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 ഓടെ മരിച്ചു.

മേലാറ്റൂർ പൊലീസ്​ ഇൻക്വസ്റ്റ്​ നടത്തിയ മൃതദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ പോസ്റ്റ്​മോർട്ടത്തിന്​ ശേഷം വെള്ളിയാഴ്ച ഉച്ചക്ക്​ 2.30ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അപകടത്തിനിടയാക്കിയ ബസ്​ മേലാറ്റൂർ പൊലീസ്​ കസ്റ്റഡിയിലെടുത്തു.

ഭാര്യ: നാരായണി (പുളിയക്കോട്). ശ്രീവിദ്യ, ശ്രീലത, ശ്രീജയ, ശ്രീകല. മരുമക്കൾ: സുബ്രമണ്യൻ (വളപുരം), വിനോദ് (പൂളമണ്ണ), സുരേഷ് (പെരിന്തൽമണ്ണ), അഭിലാഷ് (മണ്ണാർമല, പള്ളിപ്പടി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - elderly man died in bus accident
Next Story