മരുമകൻ ഓടിച്ച കാറിടിച്ച് വയോധികൻ മരിച്ചു; ദുരൂഹതയെന്ന് നാട്ടുകാർ
text_fieldsകിളിമാനൂർ: മരുമകൻ ഓടിച്ച കാറിടിച്ച് വയോധികൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ചെറുമകന് ഗുരുതരമായി പരിക്കേറ്റു. മടത്തറ തുമ്പമൺതൊടി എ.എൻ.എസ് മൻസിലിൽ യഹിയ (75) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് 5.30ന് തട്ടത്തുമല പാറക്കടയിലാണ് സംഭവം. യഹിയയുടെ മകളുടെ ഭർത്താവ് തുമ്പമൺതൊടി അസ്ലം മൻസിലിൽ അബ്ദുൽ സലാം ഓടിച്ച കാർ യഹിയയെയും അബ്ദുൽ സലാമിെൻറ മകൻ മുഹമ്മദ് അഫ്സലിനെയും (14) ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യഹിയയെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ അഫ്സൽ ചികിത്സയിലാണ്.
യഹിയയുടെ മകളും മരുമകൻ അബ്ദുൽ സലാമും ഇയാളുടെ തട്ടത്തുമലയിൽ താമസിക്കുന്ന സഹോദരിയുമായി കോടതിയിൽ കുടുംബകേസും വസ്തുസംബന്ധമായ വ്യവഹാരങ്ങളും നടന്നുവരികയായിരുന്നു. അബ്ദുൽ സലാമിെൻറ സഹോദരിയുടെ വീട് കോടതി ഉദ്യോഗസ്ഥന് കാട്ടിക്കൊടുക്കാനാണ് തട്ടത്തുമലയിൽ എത്തിയത്. ഉദ്യോഗസ്ഥൻ നോട്ടീസ് നൽകുന്നതിനായി വീട്ടിൽ കയറിയപ്പോഴാണ് പുറത്ത് മറ്റൊരു വീടിെൻറ മതിലിനടുത്ത് നിന്ന യഹിയയെയും ചെറുമകനെയും കാർ ഇടിച്ചത്. കിളിമാനൂർ പൊലീസ് കേസെടുത്തു.
സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറയുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള അഫ്സലിെൻറ മൊഴി ലഭിച്ചശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.