ചെറുമകളെ ബലാത്സംഗം ചെയ്ത വയോധികന് 20 വർഷം കഠിനതടവ്
text_fieldsകോട്ടയം: മകെൻറ 13 വയസ്സുകാരിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 61കാരന് 20 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും.
ഈരാറ്റുപേട്ട പൊലീസ് 2018 ൽ രജിസ്റ്റർ ചെയ്ത കേസിൽ പൂഞ്ഞാർ സ്വദേശിയെയാണ് ശിക്ഷിച്ചത്. 2017 മുതൽ ഒരു വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കുട്ടി സ്കൂളിലേക്ക് പോകുംവഴി കൂട്ടുകാരിയോട് പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. കോട്ടയം അഡീഷനൽ ജില്ല ജഡ്ജി (പോക്സോ കോടതി) ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്.
വിചാരണ ഘട്ടത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ കൂറുമാറിയിരുന്നു. എന്നാൽ, കുട്ടിയുടെ മൊഴിമാത്രം പരിഗണിച്ച് കോടതി ശിക്ഷിക്കുകയായിരുന്നു. സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ അഡ്വ. എം.എൻ. പുഷ്കരൻ േപ്രാസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.