Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറിന് തിരിച്ചടി;...

സർക്കാറിന് തിരിച്ചടി; എൽദോസിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി

text_fields
bookmark_border
Eldhose Kunnappilly
cancel

തിരുവനന്തപുരം: പീഡനക്കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ്​ കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളി. കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനത്തിന് പുറത്ത് പോകരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ഡൽഹിയിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുത്തതിനാൽ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട ഹരജിയാണ്​ തിരുവനന്തപുരം അഡീ. ജില്ല ജഡ്ജി പ്രസൂൺ മോഹൻ തള്ളിയത്​.

എം.എൽ.എ ആയതിനാൽ മറ്റ്​ സംസ്ഥാനങ്ങളിൽ പാർട്ടിയുടെയും ഔദ്യോഗികവുമായ പരിപാടികളിൽ പങ്കെടുക്കാൻ ജാമ്യവ്യവസ്ഥയിലെ അന്യസംസ്ഥാന യാത്രാവിലക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എൽദോസ് ഫയൽ ചെയ്ത ഹരജി ​കോടതി അനുവദിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bailEldhose Kunnappilly
News Summary - Eldhose Kunnappilly mla's plea to cancel the bail was rejected
Next Story