Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2022 4:49 PM GMT Updated On
date_range 11 Nov 2022 4:49 PM GMTഎൽദോസ് കുന്നപ്പിള്ളി കേസ്; കേസ് റദ്ദാക്കാൻ പ്രതികളായ അഭിഭാഷകരുടെ ഹരജി
text_fieldsbookmark_border
കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ യുവതിയെ മർദിച്ചെന്ന കേസിൽ പ്രതികളായ അഭിഭാഷകർ കേസ് റദ്ദാക്കാൻ ഹൈകോടതിയിൽ ഹരജി നൽകി. ജോസ് ചെരുവിൽ, അലക്സ് എം. സ്കറിയ, മുൻ പബ്ലിക് പ്രോസിക്യൂട്ടർ കുറ്റ്യാനി സുധീർ എന്നിവരാണ് കോടതിയെ സമീപിച്ചത്.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസുമായി ബന്ധപ്പെട്ട ചർച്ചക്ക് ജോസ് ചെരുവിലിന്‍റെ ഓഫിസിലെത്തിയ പരാതിക്കാരിയായ യുവതിയെ മർദിച്ചെന്ന കേസിലാണ് മൂവരും ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനും പ്രതിയായത്. വഞ്ചിയൂർ പൊലീസ് തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത് നിയമ വിരുദ്ധവും മനഃപൂർവവുമാണെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story