എൽദോസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും
text_fieldsതിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിസ്ഥാനത്തുള്ള എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ശനിയാഴ്ച രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും. മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ബി. അനിൽകുമാർ മുമ്പാകെ ശനിയാഴ്ച രാവിലെ ഒമ്പതിന് ഹാജരാകാൻ തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി നിർദേശിച്ചിരുന്നു.
മുൻകൂർ ജാമ്യം ലഭിച്ചതോടെ എൽദോസ് കുന്നപ്പിള്ളി വെള്ളിയാഴ്ച രാവിലെ മൂവാറ്റുപുഴയിലെ വീട്ടിലെത്തി. പരാതിക്കാരിയുമായുള്ള അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് നടപടികൾ ഉൾപ്പെടെ തുടരുകയാണ്. എൽദോസിന് ജാമ്യം ലഭിച്ചതിനെതിരെ ഹൈകോടതിയെ സമീപിക്കാൻ പ്രോസിക്യൂഷനും പരാതിക്കാരിയും നീക്കം ആരംഭിച്ചു.
അതിനിടെ തന്റെ പേര് ഓൺലൈൻ മാധ്യമങ്ങൾ വെളിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ പേട്ട പൊലീസ് കേസെടുത്തു. തെളിവുകൾ സഹിതമാണ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.