പെരിന്തൽമണ്ണയിലും ഇടതിന് തിരിച്ചടി
text_fieldsപെരിന്തൽമണ്ണ: ശക്തമായ വേരോട്ടമുള്ള പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിൽ ഇടതുപക്ഷത്തിെൻറ വിജയപ്രതീക്ഷക്ക് തിരിച്ചടി. മണ്ഡലത്തിലെ വെട്ടത്തൂർ, മേലാറ്റൂർ, താഴെക്കോട്, ആലിപ്പറമ്പ്, പുലാമന്തോൾ ഗ്രാമപഞ്ചായത്തുകളും കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം സമ്മാനിച്ചു. സി.പി.എമ്മിന് വ്യക്തമായ ഭൂരിപക്ഷമുള്ള പെരിന്തൽമണ്ണ നഗരസഭയിലും തിരിച്ചടി നേരിടേണ്ടി വന്നു. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ നേടിയ 3727 വോട്ടിെൻറ ഭൂരിപക്ഷം ഇത്തവണ 1100ൽ പരം വോട്ടുകളുടെ ഭൂരിപക്ഷമായി കുറഞ്ഞു. എങ്കിലും ഇൗ ഭൂരിപക്ഷവും ഏലംകുളം പഞ്ചായത്തിൽ മുന്നിലെത്തിയതുമാണ് ഇടതിന് പിടിവള്ളിയായത്. ആകെയുള്ള 1,93,968 വോട്ടർമാരിൽ 1,36,970 പേർ വോട്ട് രേഖപ്പെടുത്തി -70.62 ശതമാനം. ഇതിൽ പി.കെ. കുഞ്ഞാലിക്കുട്ടി 68,225 വോട്ടും എം.ബി. ഫൈസൽ 59,698ഉം, ബി.ജെ.പിയുടെ ശ്രീപ്രകാശ് 7494 വോട്ടും നേടി. മണ്ഡലത്തിൽ യു.ഡി.എഫിന് 8527 വോട്ടിെൻറ ഭൂരിപക്ഷം നേടാനായതാണ് ഇടത് കേന്ദ്രങ്ങൾക്ക് ക്ഷീണമായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ഞളാംകുഴി അലി കേവലം 579 വോട്ടുകൾക്കാണ് നിയമസഭയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.