തെരഞ്ഞെടുപ്പ് പ്രഖ്യാപനം; സമ്മർദത്തിൽ മുന്നണികൾ
text_fieldsെകാച്ചി: സീറ്റ് ചർച്ചകളിേലക്കടക്കമുള്ള മുന്നൊരുക്കങ്ങൾക്ക് കാര്യമായ തയാറെടുപ്പുകൾ നടത്തുംമുേമ്പ തീയതി പ്രഖ്യാപിച്ചതോടെ സമ്മർദത്തിലായി മുന്നണികൾ. ജില്ലയിൽ ഭൂരിപക്ഷം സീറ്റുകളും കൈയടക്കിയ യു.ഡി.എഫിനേക്കാൾ പ്രതിസന്ധിയിലായത് എൽ.ഡി.എഫാണ്. 14 മണ്ഡലങ്ങളുള്ള ജില്ലയിൽ അഞ്ച് സീറ്റുകൾ മാത്രം ൈകവശമുള്ള എൽ.ഡി.എഫിന് വേണ്ടി വൈപ്പിനിലൊഴികെ മറ്റ് നാലിടത്തും നിലവിലെ എം.എൽ.എമാർതന്നെ രംഗത്തിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
എന്നാൽ, മൂന്നിലേറെ തവണ ജനപ്രതിനിധിയായ വൈപ്പിനിലെ എം.എൽ.എ എസ്. ശർമയെ മാറ്റി പുതുമുഖത്തെ കൊണ്ടുവരാനുള്ള സി.പി.എം നീക്കത്തിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം തിരിച്ചടിയായി. ശർമക്ക് പകരം സ്വീകാര്യനായ മറ്റൊരാളെ പരിചയപ്പെടുത്താനുമുള്ള സമയം ഇനിയില്ല. കൊച്ചിയിൽ കെ.ജെ. മാക്സി, തൃപ്പൂണിത്തുറയിൽ എം. സ്വരാജ്, കോതമംഗലത്ത് ആൻറണി ജോൺ എന്നിവരാകും സി.പി.എം സ്ഥാനാർഥികൾ. സ്വരാജിെന മാറ്റാനുള്ള ആലോചനയും നേരത്തേ ഉണ്ടായിരുന്നു. സി.പി.ഐയുെട ഏക എം.എൽ.എ എൽദോ എബ്രഹാമിനെ മൂവാറ്റുപുഴയിൽതന്നെ മത്സരിപ്പിക്കും.
യു.ഡി.എഫ് എം.എൽ.എമാരുള്ള ഒമ്പത് മണ്ഡലങ്ങളിലേക്കും ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തൽ സാഹസമാണ്. അങ്കമാലി ജനതാദളിെൻറയും പറവൂർ സി.പി.ഐയുടേതുമാണ്. അങ്കമാലിയിൽ മുൻ മന്ത്രി ജോസ് തെറ്റയിലടക്കം രണ്ട് സ്ഥാനാർഥികളിൽ ഒരാളെ തെരഞ്ഞെടുക്കലാണ് ജനതാദളിന് തലവേദനയെങ്കിൽ പറവൂരിൽ സ്ഥാനാർഥിയാക്കാൻ ആളെ കണ്ടെത്തലാണ് സി.പി.ഐയെ വലക്കുന്നത്.
യു.ഡി.എഫ് കോട്ടകളായ ആലുവ, തൃക്കാക്കര മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തണം. തൃക്കാക്കരയിൽ പൊതു സ്വതന്ത്രനെ കണ്ടെത്താനും നീക്കമുണ്ട്. കളമശ്ശേരിയിൽ ഡി.വൈ.എഫ്.ഐ നേതാവ് എ.എ. റഹിമിെൻറ പേര് കേൾക്കുന്നുണ്ടെങ്കിലും മണ്ഡലത്തിനകത്ത് നിന്നുള്ള പൊതുസമ്മതന് വേണ്ടി ശ്രമിക്കുന്നുണ്ട്. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് ഒരു സീറ്റ് നൽകേണ്ടിവരും. പെരുമ്പാവൂർ, പിറവം സീറ്റുകളിൽ ഒന്ന് നൽകാനാണ് സാധ്യത.
കുന്നത്തുനാട്ടിൽ സി.പി.എമ്മിന് സ്ഥാനാർഥി ആയിട്ടുണ്ടെന്നാണ് സൂചനകൾ. എറണാകുളം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥിയെതന്നെ ഒരിക്കൽ കൂടി പരിഗണിക്കാനാണ് സാധ്യത.
യു.ഡി.എഫിനാകട്ടെ സ്ഥാനാർഥി മോഹികളുടെ ആധിക്യമാണ് തലവേദനയാകുന്നത്്. 1000ത്തിന് മേൽ വോട്ടിന് മാത്രം കഴിഞ്ഞ തവണ നഷ്ടപ്പെട്ട കൊച്ചി സീറ്റിൽ സ്ഥാനാർഥികളാകാൻ ആഗ്രഹിക്കുന്നവർ അര ഡസനിലേറെയാണ്. സ്ഥാനാർഥികളെ സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കേണ്ടി വരുന്നത് വിഭാഗീയതക്ക് വഴിവെക്കുമെന്ന ആശങ്കയാണ് കോൺഗ്രസിനുള്ളത്.
കോതമംഗലം സീറ്റ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം എറണാകുളം, തൃക്കാക്കര, പറവൂർ, അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിൽ സിറ്റിങ് എം.എൽ.എമാർതന്നെ സ്ഥാനാർഥിയാകാനാണ് സാധ്യത. പിറവത്ത് അനൂപ് ജേക്കബ് തന്നെ മത്സരിക്കും. മുസ്ലിം ലീഗിെൻറ കൈവശമുള്ള കളമശ്ശേരിയുടെ കാര്യത്തിലാണ് യു.ഡി.എഫിൽ അനിശ്ചിതാവസ്ഥ. ഇബ്രാഹിംകുഞ്ഞിനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കവും ഇതിനിടെ നടക്കുന്നുണ്ട്.
എൻ.ഡി.എക്ക് വിജയ സാധ്യത അവകാശപ്പെടാവുന്ന മണ്ഡലങ്ങളൊന്നും ജില്ലയിലില്ല. എങ്കിലും കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റിൽ മത്സരിക്കാനുള്ള തീരുമാനത്തിലാണ് ബി.ജെ.പി. കുന്നത്തുനാട്ടിൽ ട്വൻറി-20 സ്ഥാനാർഥിയുടെ സാന്നിധ്യം ശക്തമായ ത്രികോണ മത്സരത്തിന് വഴിതെളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.