തെരഞ്ഞെടുപ്പ് ബോധവത്കരണം: വി.ഐ.പിയായി 109കാരി ജാനകി
text_fieldsതൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണാര്‍ഥം തയാറാക്കിയ വി.ഐ.പി ജില്ലാതല വീഡിയോ പ്രകാശനം തൃശൂര്‍ കോര്പറേഷന് ഓഫിസിന് മുന്നിലെ വീഡിയോ വാളില്‍ ജില്ലയിലെ മുതിര്‍ന്ന വോട്ടര്‍ പുത്തൂര്‍ ചെറുകുന്ന് വട്ടുകുളം വീട്ടില്‍ ജാനകി (109) നിര്‍വഹിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ‘വോട്ട് ഈസ് പവര്‍ ആന്‍ഡ് വോട്ടര്‍ ഈസ് പവര്‍ഫുള്‍, വോട്ട് ചെയ്യൂ വി.ഐ.പി ആകൂ’ എന്ന ആശയമാണ് കാമ്പയിന് മുന്നോട്ടു വെക്കുന്നത്.
50 വര്‍ഷമായി ജാനകി തന്റെ സമ്മതിദാനാവകാശം മുടങ്ങാതെ രേഖപ്പെടുത്തുന്ന വ്യക്തിയാണ്. ജില്ലയിൽ മിഥില ഹോട്ടൽ, സ്വപ്ന തിയേറ്റർ, രാമവർമ്മ പാർക്ക്, ബാറ്റാ ഷോറൂം, സി.എം.എസ് സ്കൂൾ എന്നിവയുടെ സമീപത്തുള്ള ബസ് സ്റ്റോപ്പുകളിലെ സ്ക്രീനുകളിലും വീഡിയോ പ്രദർശിപ്പിച്ചു.
കലക്ടര്‍ വി.ആര്. കൃഷ്ണ തേജ, എ.ഡി.എം ടി. മുരളി, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, അസി. കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എം.സി. ജ്യോതി, ജില്ല ഇൻഫർമേഷൻ ഓഫിസർ എൻ. സതീഷ് കുമാർ തുടങ്ങിയവര്‍ സംബന്ധിച്ചു.
തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കലക്ടര്‍ വി.ആര്. കൃഷ്ണതേജ, ഒല്ലൂര്‍ എ.എസ്.പി മുഹമ്മദ് നജീബ് എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍ ഗവ. എൻജിനീയറിങ് കോളജിൽ വോട്ടെണ്ണല്‍ കേന്ദ്രം, സ്ട്രോങ്ങ് റൂം തുടങ്ങിയവയുടെ സജ്ജീകരണം വിലയിരുത്തി. മണലൂര്‍, ഇരിങ്ങാലക്കുട, ഒല്ലൂര്‍, പുതുക്കാട്, ഗുരുവായൂര്‍, നാട്ടിക, തൃശൂര്‍ ഉള്‍പ്പെടുന്ന തൃശൂര്‍ ലോക്സഭ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമാണ് എന്‍ജിനീയറിങ് കോളജ്. ക്രമീകരണങ്ങള്‍, സുരക്ഷ എന്നിവ ഉറപ്പാക്കാൻ ഇലക്ഷന് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എം.സി. ജ്യോതി, തഹസില്‍ദാര്‍ സുനിത ജേക്കബ് തുടങ്ങിയവര്‍ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.