ഇഷ്ടനേതാക്കൾക്കായി മണ്ഡലം മറികടന്ന് പ്രചാരണം
text_fieldsകോഴിേക്കാട്: ഇഷ്ടനേതാക്കൾ മത്സരിക്കുന്നയിടങ്ങളിൽ പാർട്ടി പ്രവർത്തകർ മണ്ഡ ലം ‘മറന്ന്’ വോട്ടുതേടുന്നത് പാർട്ടികൾക്ക് തലവേദനയാകുന്നു. സ്വന്തം നാട്ടിൽ പ്ര ചാരണത്തിനിറങ്ങാതെയാണ് വ്യക്തിപൂജയുടെ പേരിൽ ആവേശം കയറി പ്രചാരണങ്ങൾ. കോൺഗ്ര സ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മുതൽ സി.പി.എം നേതാവ് പി. ജയരാജൻ രംഗ ത്തുള്ള വടകര വരെയുള്ള സ്ഥലങ്ങളിലാണ് ഇതര മണ്ഡലങ്ങളിലെ പ്രവർത്തകർ പ്രചാരണത്തിനിറങ്ങുന്നത്. പ്രവർത്തകരെന്നതിലുപരി, നേതാക്കൾക്ക് വീരപരിവേഷം കൽപിക്കുന്ന ആരാധകക്കൂട്ടമാണ് ഇതിലേറെയും.
രാഹുൽ ഗാന്ധിയുടെ വരവോടെ ആവേശത്തിലായ ചില കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട്ടുനിന്ന് ചുരം കയറിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭ മണ്ഡലം വയനാടിന് കീഴിലായതിെൻറ പേരിലാണ് ഇൗ പലായനം. വയനാട്ടിൽ സ്ഥാനാർഥിയായി കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് പ്രചാരണം നടത്തിയപ്പോൾ ജില്ലയിലെ കോൺഗ്രസിനെ നയിക്കാൻ ആളില്ലാതായിരുന്നു. തക്കംപാർത്തിരുന്ന എതിർഗ്രൂപ്പുകാർ യോഗം ചേർന്നതും വിവാദമായി. രാഹുലിെൻറ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായപ്പോഴും കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് വയനാട് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്.
രാഹുൽ മത്സരരംഗത്ത് എത്തിയപ്പോഴും സിദ്ദീഖ് കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവെൻറ പോർമുഖത്ത് പതിവായി എത്തിയില്ലെന്ന ആക്ഷേപം വ്യാപകമാണ്. അനുയായികൾക്ക് എന്നും ആവേശമായ െക. മുരളീധരൻ തൊട്ടപ്പുറത്ത് വടകരയിൽ സ്ഥാനാർഥിയായതോടെ കോഴിക്കോട്ടെ ഒരുകൂട്ടം പ്രവർത്തകർ അങ്ങോട്ടും തിരിഞ്ഞു. മുസ്ലിംലീഗിെൻറ സജീവമായ ഇടപെടൽ മാത്രമാണ് എം.കെ. രാഘവന് ആശ്വാസം. തെൻറ പ്രചാരണത്തിന് നാട്ടിൽനിന്ന് ആരും വരേണ്ടെന്ന് കോൺഗ്രസ് പ്രവർത്തകരോട് നേരത്തേ അഭ്യർഥിച്ച് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും കോഴിക്കോട് കുന്ദമംഗലം സ്വദേശിയുമായ രമ്യ ഹരിദാസ് മാതൃകയായിരുന്നു.
വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജനുവേണ്ടി കണ്ണൂർ മണ്ഡലത്തിലെ പ്രവർത്തകർ കൈമെയ് മറന്ന് രംഗത്തുണ്ട്. കണ്ണൂരിലെ പ്രചാരണച്ചൂട് കുറയുന്നതിൽ സി.പി.എം ജില്ല ഘടകം അമർഷം അറിയിച്ചതായാണ് സൂചന.
സ്വന്തം ജില്ലയിൽനിന്ന് മാറി മറ്റൊരിടത്ത് മത്സരിക്കുന്ന ഇഷ്ടനേതാവിനൊപ്പം പ്രചാരണത്തിന് പോകുന്ന രീതി കൂടുതലുള്ളത് ബി.ജെ.പിയിലായിരുന്നു. ഇത്തവണ ഇൗ ‘ദുശ്ശീലം’ കുറഞ്ഞതായി നേതാക്കൾ പറയുന്നു. പത്തനംതിട്ടയിൽ മത്സരിക്കുന്ന െക. സുരേന്ദ്രനൊപ്പം കോഴിക്കോട്ടുകാരുണ്ടെങ്കിലും മാധ്യമവിഭാഗവും സോഷ്യൽ മീഡിയയും കൈകാര്യം ചെയ്യുന്നതു മാത്രമാണ് ഇവരുടെ ചുമതല. പുറത്തുനിന്നുള്ളവർ വേണ്ടെന്ന നിലപാടാണ് പത്തനംതിട്ടയിലെ സംഘ്പരിവാർ നേതൃത്വത്തിേൻറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.