പ്രചാരണ നോട്ടീസ് ഇറക്കി, അഞ്ച് ഭാഷയിൽ
text_fieldsമട്ടാഞ്ചേരി: വ്യത്യസ്ത മതവിഭാഗങ്ങൾ തിങ്ങിവസിക്കുന്ന മിനി ഇന്ത്യ എന്നറിയപ്പെടുന്ന ഭൂപ്രദേശമാണ് കൊച്ചി നഗരസഭ അഞ്ചാം ഡിവിഷനായ മട്ടാഞ്ചേരി. ഇവിടെ എളുപ്പം ജയിച്ചുകയറണമെങ്കിൽ ചില തന്ത്രങ്ങൾ വേണം. അതിലൊന്ന് അവരിലൊരാളായി മാറാനുള്ള ബഹുഭാഷ പരിജ്ഞാനമാണ്. ഇനി അതുമല്ലെങ്കിൽ വിവിധ ഭാഷയിലെ നോട്ടീസുകളുമായി വേണം വീടുകൾ കയറി വോട്ടുചോദിക്കാൻ.
മുന്നണി സ്ഥാനാർഥികളെേപ്പാലും കടത്തിവെട്ടിയാണ് മുസ്ലിം ലീഗ് റിബൽ സ്ഥാനാർഥി ഈ തന്ത്രം ആവിഷ്കരിച്ചത്. നിലവിലെ ലീഗ് കൗൺസിലർ ടി.കെ. അഷറഫിെൻറ പിന്തുണയോടെയാണ് വിമത സ്ഥാനാർഥി നസീമ നൗഫലിെൻറ പ്രചാരണം. ഗുജറാത്തി, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് നസീമ അഭ്യർഥന നോട്ടീസ് തയാറാക്കിയത്. ഗുജറാത്തി, തമിഴ് ബ്രാഹ്മണ വോട്ടുകൾ ഇവിടെ നിർണായകമാണ്.
സ്ഥാനാർഥിക്കൊപ്പം മുൻ കൗൺസിലർ അഷറഫും വീടുകൾ കയറിയിറങ്ങുകയാണ്. അഷറഫ് കൗൺസിലറായതോടെ മിക്ക ഭാഷയും സംസാരിക്കാൻ പഠിച്ചു. അഷറഫ് അതത് ഭാഷകളിൽ വോട്ടർമാരോട് വോട്ട് ചോദിക്കും. നസീമ നോട്ടീസ് നൽകി മലയാളത്തിൽ വോട്ടഭ്യർഥിക്കും. രണ്ട് ജൂതസമുദായാംഗങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ മിക്ക സംസ്ഥാനക്കാരും ഇവിടെ വോട്ടർമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.