പ്രചാരണം ഉണർന്നു; കത്തിക്കയറാൻ മുന്നണികൾ
text_fieldsതിരുവനന്തപുരം: ആരോപണപ്രത്യാരോപണങ്ങളിലൂടെയും പ്രചാരണജാഥകളിലൂടെയും തെരഞ്ഞെടുപ്പ് പോരിന് ശബ്ദവും വെളിച്ചവും നൽകി മുന്നണികൾ. നാലരവർഷം സർക്കാറിനെ ആരോപണമുനയിൽ നിർത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ െഎശ്വര്യകേരള യാത്രയോടെ യു.ഡി.എഫ് പ്രചാരണരംഗത്തേക്ക് ഇറങ്ങി.
സംസ്ഥാനമെമ്പാടും യാത്ര നടത്തി ജനങ്ങളിൽനിന്ന് അഭിപ്രായം ആരാഞ്ഞ മുഖ്യമന്ത്രിക്ക് പിന്നാലെ ഫെബ്രുവരി 13ന് പ്രചാരണജാഥയുമായി എൽ.ഡി.എഫും രംഗെത്തത്തും.
കൂട്ടായ നേതൃത്വത്തെ കോൺഗ്രസ് മുന്നിൽ നിർത്തുേമ്പാൾ പിണറായി വിജയനെന്ന ഏക നേതാവിന് പിന്നിലാണ് എൽ.ഡി.എഫ് പടക്കിറങ്ങുന്നത്. തൊഴിലില്ലായ്മ, അഴിമതി, പിൻവാതിൽ നിയമനം, ബന്ധുനിയമനങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ അടക്കം ഉയർത്തിയാണ് യു.ഡി.എഫിെൻറ 23 ദിവസ ജാഥ.
കൂടുതൽ ഉത്തരവാദിത്തത്തോടെ ഉമ്മൻ ചാണ്ടിയും പ്രശ്നപരിഹാരകെൻറ റോളിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും സജീവമായതോടെ േലാക്സഭ തെരഞ്ഞെടുപ്പിന് ശേഷം വിട്ടുപോയ സാമുദായിക കണ്ണികളെ വിളക്കിച്ചേർക്കുകയാണ് മുന്നണിനേതൃത്വം. ഹൈകമാൻഡ് പിടിമുറുക്കിയതോടെ അച്ചടക്കവരയിൽ കോൺഗ്രസും എത്തി. 50 ശതമാനം സീറ്റ് ചർച്ചയും പൂർത്തിയാക്കിയ യു.ഡി.എഫ്, ലീഗിനെ ചൂണ്ടി തെരഞ്ഞെടുപ്പ് അജണ്ട സൃഷ്ടിക്കുന്ന മുഖ്യമന്ത്രിയെയും എൽ.ഡി.എഫ് കൺവീനറെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ കടന്നാക്രമണത്തിന് തുടക്കമിട്ടു.
യു.ഡി.എഫിെൻറ ശക്തിസ്രോതസ്സായ മുസ്ലിം ലീഗിനെയും അതിെൻറ പ്രതിബിംബമായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും ആക്രമിച്ച് തെരഞ്ഞെടുപ്പ് അജണ്ട സൃഷ്ടിക്കുകയാണ് സി.പി.എം. മുസ്ലിം വർഗീയ കൂട്ടുകെട്ട് എന്ന അജണ്ടയിൽ ലീഗിനെക്കൂടി കണ്ണിചേർത്ത് യു.ഡി.എഫിനെ തളക്കലാണ് ലക്ഷ്യം.
സോളാർ പീഡനക്കേസ് പ്രചാരണത്തിെൻറ ആദ്യ ഘട്ടം പിന്നിടുേമ്പാൾ ചർച്ചയാവുമെന്ന് പ്രതീക്ഷിക്കുന്ന എൽ.ഡി.എഫ് ബാർ കോഴ, പാലാരിവട്ടം പാലം അഴിമതി ഉൾപ്പെടെ ആവനാഴിയിൽ കരുതിയാണ് എത്തുന്നത്. ഒപ്പം വികസനനേട്ടവും കിറ്റ്, േക്ഷമപെൻഷൻ പെരുമയും. കേന്ദ്ര ഭരണത്തിെൻറയും കേന്ദ്ര അേന്വഷണ ഏജൻസികളുടെ അന്വേഷണ റിപ്പോർട്ടുകളുടെയും തണലിൽ നിയമസഭയിലെ ഒറ്റ അക്ക സീറ്റ് നിലനിർത്തുകയാണ് ബി.ജെ.പിയുടെ വെല്ലുവിളി. വർഗീയ അജണ്ടകളിന്മേലുള്ള എൽ.ഡി.എഫ്-യു.ഡി.എഫ് ഏറ്റുമുട്ടലിെൻറ രാഷ്ട്രീയസാധ്യതയിലാണ് സംഘ്പരിവാർ കണ്ണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.