മനമിളക്കി യെച്ചൂരി
text_fieldsകോഴിക്കോട്/തിരൂർ/താനൂർ: പ്രിയസഖാക്കളെ സഹോദരങ്ങളേ... എനിക്ക് മലയാളം അറിയില്ല. തെലുങ്കാണ് എെൻറ നാട്ടുഭാഷ. കരീം നിങ്ങൾക്കായി മലയാളത്തിൽ പറയും... മണ്ണൂരിനെ ആവേശകടലിലാഴ്ത്തി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മലയാളത്തിൽ പ്രസംഗം ആരംഭിച്ചു. ബേപ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.എ. മുഹമ്മദ് റിയാസിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മണ്ണൂർ വളവിൽ എത്തിയതായിരുന്നു അദ്ദേഹം.
കത്തിജ്വലിക്കുന്ന സൂര്യനെ വകവെക്കാതെ മണ്ണൂർ വളവിലെ സി.എം.എച്ച്.എസ് സ്കൂളിെൻറ മുൻവശത്തെ ഗ്രൗണ്ടിൽ പ്രവർത്തകർ ചെെങ്കാടിയേന്തി യെച്ചൂരിയെ കാത്തുനിന്നിരുന്നു. രാവിലെതന്നെ ബസുകളിലും ജീപ്പുകളിലും കാറുകളിലുമായി മണ്ഡലത്തിലെ വിവിധയിടങ്ങളിൽനിന്ന് പ്രവർത്തകർ മണ്ണൂരിലേക്ക് ഒഴുകിയെത്തി. 10 മണിക്ക് എത്തുമെന്ന് പറഞ്ഞെങ്കിലും 10.30 കഴിഞ്ഞിരുന്നു യെച്ചൂരിയെത്താൻ. മണ്ണൂർ വളവിൽ കാറിൽ വന്നിറങ്ങിയ െയച്ചൂരിെയ ആവേശമൊട്ടും ചോരാതെ മുഷ്ടിചുരുട്ടി അഭിവാദ്യങ്ങളർപ്പിച്ച് രക്തഹാരം ചാർത്തിയാണ് പ്രവർത്തകർ സ്വീകരിച്ചത്. വനിതകളുടെ ശിങ്കാരിമേളത്തിെൻറ അകമ്പടിയോടെ ജാഥയായി മുത്തുക്കുടകൾ ഏന്തിയ പ്രവർത്തകർ തുറന്ന ജീപ്പിൽ സ്ഥാനാർഥി റിയാസിനൊപ്പം യോഗ സ്ഥലത്തേക്ക് ആനയിച്ചു. യാത്രയിലുടനീളം പൊരിെവയിലിനെ വകവെക്കാതെ ജനങ്ങളെയും അവരുടെ ആവേശത്തെയും യെച്ചൂരി ആസ്വദിച്ചു. ജാഥപോകുന്ന വഴിയിലെ ജനങ്ങളെ കൈകളുയർത്തി അഭിവാദ്യം ചെയ്തു.
ഇന്ത്യയെ എങ്ങനെ മോദി തകർത്തുവെന്ന് ലളിതമായ ഇംഗ്ലീഷിൽ അരമണിക്കൂർ നീണ്ട പ്രസംഗത്തിൽ യെച്ചൂരി വിവരിച്ചു. അതിനെ കേരളം ഏങ്ങനെ പ്രതിരോധിക്കുന്നുവെന്നും അദ്ദേഹം വിവരിച്ചു. ഇന്ത്യയിലെ ജനങ്ങൾക്കും രാഷ്ട്രീയത്തിനും പുതുവഴി തുറന്നുെകാണ്ട് ആദ്യ കമ്യൂണിസ്റ്റ് സർക്കാറിനെ കേരളം 1957ൽ അധികാരത്തിെലത്തിച്ചുെവന്നും ഇന്നത്തെ മാറിയ സാഹചര്യത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയ ബദൽ ശക്തിയായി ഇടതുപക്ഷം ഉയർന്നുവരണമെന്നും യെച്ചൂരി പറഞ്ഞു. മോദി സർക്കാർ ഭരണഘടനയുടെ നാലു ചാലകശക്തിയായ സമ്പദ്ഘടന, മതനിരപേക്ഷത, സാമൂഹിക നീതി, ഫെഡറലിസം എന്നിവ ഘട്ടംഘട്ടമായി തകർത്തു. ഭരണത്തിൽ തുടരാനായി രാജ്യെത്ത ഭിന്നിപ്പിക്കുകയാണ് അവർ. കേന്ദ്ര സർക്കാറിെൻറ കടുംപിടിത്തങ്ങളിൽ ബദൽ വഴി കണ്ടെത്തിയ ഏക സംസ്ഥാനം കേരളമാണ്. എത്ര കൂടുതലായി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രം ശ്രമിക്കുമോ അത്ര കൂടുതൽ കേരളം പ്രതിരോധിക്കും. ഇന്ത്യക്ക് പുതുവഴി കാണിക്കാനായി ഒരിക്കൽക്കൂടി ചരിത്രം രചിക്കൂ എന്നു പറഞ്ഞുകൊണ്ടാണ് യെച്ചൂരി പ്രസംഗം അവസാനിപ്പിച്ചത്. നിർത്താത്ത കരഘോഷങ്ങളോടെയാണ് ജനങ്ങൾ അദ്ദേഹത്തിെൻറ വാക്കുകൾ കേട്ടത്.
തുഞ്ചെൻറ മണ്ണിലും വൻ വരവേൽപ്
യെച്ചൂരിക്ക് മലപ്പുറം ജില്ലയിലും ആവേശോജ്ജ്വല വരവേൽപ്. ഭാഷാപിതാവിെൻറ മണ്ണായ തിരൂരിലും തവനൂരിലുമെത്തിയ തങ്ങളുടെ പ്രിയ നേതാവിനെ കാണാനും തെരഞ്ഞെടുപ്പിന് ആവേശം പകരാനും നൂറുകണക്കിന് ആളുകളാണ് ഒത്തുകൂടിയത്.
തിരൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഗഫൂർ പി. ലില്ലീസിെൻറ തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് എത്തിയതായിരുന്നു യെച്ചൂരി. തിരൂർ പാൻബസാറിൽ റിങ് റോഡ് പരിസരത്തായിരുന്നു പൊതുയോഗ വേദി. നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമർശിച്ചാണ് യെച്ചൂരി പ്രസംഗം തുടങ്ങിയത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കി രാജ്യത്തെ വിഭജിക്കാനാണ് നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.ടി. ജലീലിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തവനൂർ വട്ടംകുളത്ത് വൈകീട്ട് ആേറാടെ എത്തുമെന്നാണ് പറഞ്ഞതെങ്കിലും തിരൂരിലെ പൊതുയോഗം കഴിഞ്ഞപ്പോഴേക്കും ഒരു മണിക്കൂർ വൈകി. ഏഴ് മണിയോടെ മദ്രാവാക്യം വിളിച്ച പ്രവർത്തകരുടെ അകമ്പടിയോടെ സീതാറാം യെച്ചൂരി വേദിയിലെത്തി. 7.45ഓടെ പ്രസംഗം അവസാനിപ്പിച്ച് വേദിയിലിരുന്നു. തുടർന്ന് പുറത്തേക്കിറങ്ങിയതോടെ മാധ്യമപ്രവർത്തകർ വളഞ്ഞു. ബി.ജെ.പിയും കോൺഗ്രസും അലയൻസ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അതിനുള്ള ഉത്തരം ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ പറഞ്ഞിട്ടുണ്ടെന്ന് മറുപടി നൽകി. തിരിച്ചുപോകും വഴി സെൽഫിയെടുക്കാനായി നിരവധി പ്രവർത്തകർ തടിച്ചുകൂടി. എട്ട് മണിയോടെ കാറിൽ എറണാകുളത്തേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.