പരിസ്ഥിതി പ്രശ്നത്തിൽ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും മൗനം
text_fieldsതിരുവനന്തപുരം: പ്രളയത്തിനുശേഷം കേരളം ചുട്ടുെപാള്ളുകയാണ്. സൂര്യാതപമേൽക്കുന്ന വരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. പുഴകളും കിണറുകളും പലയിടത്തും വറ്റി. എങ്കിലും പ ൊതുതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ ഇൗ വിഷയം ‘കൂളാ’യി ഒഴിവാക്കുന്നു. സ്ഥാന ാർഥികൾക്കും മൗനം.
പശ്ചിമഘട്ട സംരക്ഷണത്തിന് കേന്ദ്രം നിയോഗിച്ച മാധവ് ഗാഡ്ഗി ൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകൾക്കെതിരെയായിരുന്നു കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കക്ഷികൾ. അന്ന് ബി.ജെ.പി മാത്രമാണ് റിപ്പോർട്ടിന് അനുകൂലമായി സംസാരിച്ചത്. എന്നാൽ, അധികാരത്തിൽ വന്നതോടെ അവരും പശ്ചിമഘട്ട സംരക്ഷണം മറന്നു. കഴിഞ്ഞ തവണ ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിലെ പ്രധാന ചർച്ച ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളായിരുെന്നങ്കിൽ ഇത്തവണ പേരിനുപോലും അക്കാര്യം ആരും പരാമർശിക്കുന്നില്ല.
പ്രളയവും അതിനുശേഷമുള്ള ചൂടുമാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനും ഗാഡ്ഗിൽ കമ്മിറ്റി അംഗവുമായിരുന്ന ഡോ.വി.എസ്. വിജയൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം നിസ്സാരമായി കാണാൻ കഴിയില്ല. രാഷ്ട്രീയ കക്ഷികൾ ബോധപൂർവം മൗനം പാലിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം എങ്ങനെ പ്രതിരോധിക്കാമെന്ന് പ്രകടന പത്രികകളിൽ പറയണം.
കേരളത്തിെൻറ വികസന സങ്കൽപം മാറണം. സുസ്ഥിര വികസനം നയമായി മാറണം. ഇതിനായി ഭൂനയം വേണം. എവിടെയൊക്കെ കെട്ടിടം നിർമിക്കാം, കൃഷി-വനഭൂമി-തണ്ണീർത്തടം സംരക്ഷണം എന്നിവ അടങ്ങുന്നതായിരിക്കണം ഭൂനയം. പരിസ്ഥിതി സംരക്ഷിക്കുന്നവർക്ക് വോട്ട് എന്ന നിലപാടിലേക്ക് കേരളത്തിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവർ മാറണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.