അഞ്ച് ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹരജികൾ
text_fieldsകൊച്ചി: സംസ്ഥാനത്തെ അഞ്ച് ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് േചാദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി. കൊല്ലം, പത് തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് മണ്ഡലങ്ങളിലെ െതരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളാ ണ് കോടതിയുടെ പരിഗണനക്കെത്തിയത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അഴിമതി ചൂണ്ടിക്കാട്ടിയാണ് ഹരജികൾ സമർപ്പ ിച്ചത്.
കൊല്ലം മണ്ഡലത്തിൽനിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി എന്‍.കെ. പ്രേമചന്ദ്രെൻറ തെരഞ്ഞെടുപ്പ് റദ ്ദാക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.എന്‍. ബാലഗോപാലാണ് ഹരജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള തെരഞ്ഞെടുപ്പ് അഴിമതികള്‍ സ്ഥാനാർഥിയും മുഖ്യ ഏജൻറും യു.ഡി.എഫ് പ്രവര്‍ത്തകരും നടത്തിയെന്നാണ് ആരോപണം.
ഇടുക്കി മണ്ഡലത്തിൽനിന്ന് യു.ഡി.എഫിലെ ഡീന്‍ കുര്യാക്കോസിെൻറ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് വോട്ടറായ റോമിയോ സെബാസ്റ്റ്യനാണ് ഹരജി നല്‍കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പരമാവധി 70 ലക്ഷം രൂപ ചെലവാക്കാനാണ് അനുമതിയെങ്കിലും ഡീന്‍ ഒരു കോടിയലധികം രൂപ ചെലവഴിച്ചു. എന്നാൽ, 50.65 ലക്ഷം രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് അഴിമതിയായിക്കണ്ട് വിജയം റദ്ദാക്കണമെന്നാണ് ആവശ്യം.
വയനാട് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡെൻറയും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ്. നായരാണ് ഹരജി നല്‍കിയത്. ഇവർക്കെതിരെ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയെങ്കിലും വരണാധികാരി അന്യായമായി തള്ളിയെന്നാണ് സരിതയുടെ ആരോപണം.
മത്സരിക്കാൻ അർഹതയുള്ള തന്നെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പിലെ വിജയം റദ്ദാക്കണമെന്നാണ് ആവശ്യം. പത്തനംതിട്ടയിലെ ആേൻറാ ആൻറണിയുടെ വിജയം ചോദ്യം ചെയ്ത് അനന്തഗോപനാണ് ഹരജി നൽകിയത്. തെരഞ്ഞെടുപ്പ് ഹരജികൾ നൽകാനുള്ള അവസാന തീയതി തിങ്കളാഴ്ചയായിരുന്നു. ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനകം ഹരജികൾ നൽകണമെന്നാണ് ചട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.