ജോസ് കെ. മാണിയെ ചെയർമാനാക്കിയത് ഇലക്ഷൻ കമീഷൻ തള്ളി
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ.മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. ജോസ് കെ. മാണിയെ ചെയർമാനാക്കാനായി ജൂൺ16ന് ചേർന്ന യോഗം പാർട്ടി ഭരണഘടന പ്രകാരമല്ലെന്ന് തൊടുപുഴ മുൻസിഫ് കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് പരാമർശിച്ചാണ് നടപടി.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കമീഷൻ ജോസ് കെ.മാണിക്ക് രേഖാമൂലം മറുപടി നൽകി. ആഗസ്ത് 30നാണ് കമീഷൻ മറുപടി അയച്ചത്. ജോസ്.കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത പാര്‍ട്ടി തെരഞ്ഞെടുപ്പ് നിയമപരമായി നിലനില്‍ക്കില്ലെന്ന് കമീഷന്‍ വ്യക്തമാക്കുന്നു.
പാർട്ടി വർക്കിങ് ചെയർമാനെന്ന നിലയിൽ ചിഹ്നം അനുവദിക്കാനുള്ള അധികാരം പി.ജെ. ജോസഫിനാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.