ജനങ്ങൾ നൽകിയത് 67,000 പരാതികൾ; തെരഞ്ഞെടുപ്പ് കമീഷൻ നീക്കിയത് ആറ് ലക്ഷത്തിലധികം പോസ്റ്ററും ബാനറും
text_fieldsതിരുവനന്തപുരം: മാതൃക പെരുമാറ്റച്ചട്ടലംഘനത്തിെൻറ ഭാഗമായി സംസ്ഥാനത്താകെ ആറ് ലക്ഷത്തിലധികം പോസ്റ്റർ, ബാനർ, സ്റ്റിക്കർ എന്നിവ നീക്കം ചെയ്തതായി മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ പറഞ്ഞു.
സി.വിജിൽ ആപ് വഴി 67,356 പരാതികളാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്. ഇതിൽ 66000 പരാതികളും ശരിയാണെന്ന് കണ്ടെത്തി. തപാൽ വോട്ടിനായി 885504 േഫാറങ്ങൾ വിതരണം ചെയ്യുകയും 8,43,800 എണ്ണം അപേക്ഷയായി തിരികെ ലഭിക്കുകയും ചെയ്തു. ഇതിൽ പോസ്റ്റൽ ബാലറ്റിന് അർഹതയുള്ളത് 4,00,444 പേർക്കാണ്. കഴിഞ്ഞതവണ 120 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിനെ അനുവദിച്ച സ്ഥാനത്ത് ഇത്തവണ 140 കമ്പനി അനുവദിച്ചിട്ടുണ്ട്. അധികമായി ലഭിച്ചവ മലബാറിലെ അഞ്ച് ജില്ലകളിൽ വിന്യസിക്കും.
സംസ്ഥാനത്ത് 16000 ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള അറസ്റ്റ് വാറൻറുകൾ നിലവിലുണ്ടായിരുന്നു. ഇതിൽ 11655 വാറൻറുകൾ നടപ്പാക്കി. അവശേഷിക്കുന്നവ ഉടൻ നടപ്പാക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകി. പോളിങ് ഏജൻറുമാരെ ഇരുത്താൻ കഴിയാത്ത ബൂത്തുകളിൽ അതേ നിയമസഭ മണ്ഡലത്തിലെ പരിസരബൂത്തുകളിലെ േവാട്ടറെ ഏജൻറാക്കി ഇരുത്താൻ കമീഷൻ അനുമതി നൽകിയിട്ടുണ്ട്. 3.17 ജീവനക്കാരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയമിക്കുന്നത്. ഇതിൽ 96 ശതമാനത്തിനും കോവിഡ് വാക്സിനേഷൻ പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.