ഇതാ, ഇവിടെ ഒരു അണ്ണനും തമ്പിയും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ്
text_fieldsകുമളി: നിയമസഭ തിരഞ്ഞെടുപ്പിന് കാഹളമുയർന്നതോടെ സംസ്ഥാന അതിർത്തി ജില്ലയിലും പോരാട്ട ചൂടിലായി. തേനി ജില്ലയിലെ ആണ്ടിപ്പെട്ടി നിയമസഭാ മണ്ഡലത്തിൽ ഇരുമുന്നണികൾക്കുമായി സഹോദരങ്ങൾ അങ്കം കുറിച്ചതോടെ അതിർത്തി ജില്ല അണ്ണൻ - തമ്പി പോരിന് വേദിയായത്. ഡി എം.കെയിലെ മഹാരാജനും, എ.ഡി.എം.കെയിലെ ലോകിരാജനുമാണ് അങ്കത്തിനിറങ്ങിയ സഹോദരങ്ങൾ.
സംസ്ഥാന അതിർത്തിയിലെ കുമളി, ലോവർ ക്യാമ്പ്, ഗൂഢല്ലൂർ, വരശനാട്, കടമലക്കുണ്ട്, കുള്ളപ്പഗൗണ്ടൻപ്പെട്ടി, കരുണാക്കമുത്തൻപ്പെട്ടി, മൈലാടുംപാറ, എന്നിവിടങ്ങൾ ഉൾപ്പെടുന്നതാണ് ആണ്ടിപ്പെട്ടി നിയമസഭാ മണ്ഡലം. ഒരു തവണ എം.ജി.ആറും, രണ്ട് തവണ ജയലളിതയും പിന്നീട് മൂന്ന് തവണ ജയലളിതയുടെ പ്രതിനിധിയായി എത്തിയ തങ്കതമിഴ് ശൽവനും വിജയിച്ച ആണ്ടിപ്പെട്ടി 2001 മുതൽ 2019 വരെ എ.ഡി.എം.കെ യുടെ കോട്ടയായാണ് അറിയപ്പെട്ടിരുന്നത്.
ജയലളിതയുടെ മരണശേഷം 2019ൽ നടന്ന തിരഞ്ഞെടുപ്പിലാണ് മണ്ഡലം ഡി.എം.കെ പിടിച്ചെടുത്തത്. ഡി എം.കെയിലെ മഹാരാജൻ 87,000 വോട്ട് നേടി വിജയിച്ചു. സ്വന്തം സഹോദരൻ എ.ഡി.എം.കെയിലെ ലോകിരാജനെയാണ് മഹാരാജൻ അന്ന് പരാജയപ്പെടുത്തിയത്. വീണ്ടും തിരഞ്ഞെടുപ്പ് എത്തിയതോടെ ജേഷ്ഠനെ പരാജയപ്പെടുത്തി മണ്ഡലം തിരികെപ്പിടിക്കാൻ അനുജൻ ലോകിരാജിനെ തന്നെയാണ് എ.ഡി.എം.കെ കളത്തിലിറക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.